തനിക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ വന്ന വ്യക്തിയുടെ ജീവിതത്തില്‍ ഒരു മെയ്യഴകനായി താന്‍ മാറിയ കഥ പറഞ്ഞ് അഖില്‍ മാരാരുടെ കുറിപ്പ്.ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വന്ന ഒരാള്‍ തനിക്ക് സ്വന്തം അനിയന്‍ ആയി മാറിയതും, ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് അവന്റെ വിവാഹം നടത്തി കൊടുത്തതിനെ കുറിച്ചുമാണ് അഖില്‍ ഹൃദ്യമായ കുറിപ്പ് എഴുതിയിരിക്കുന്നത്..
അഖില്‍ മാരാരുടെ കുറിപ്പ് ഇങ്ങനെ:
എന്റെ മെയ്യഴകന്‍... കൊല്ലത്തു നിന്നും ഒരു പയ്യന്‍ കുറച്ചു നാളായി കാണാന്‍ വേണ്ടി വിളിക്കുന്നുവെന്ന് എന്റെ മാനേജര്‍ കൃഷ്ണ കുമാര്‍ ഒരിക്കല്‍ പറഞ്ഞു. കണ്ട് ഫോട്ടോ എടുക്കാന്‍ വന്ന അനന്ദു എന്റെ ജീവിതത്തിലേക്ക് ആണ് പിന്നീട് ഓടി കയറിയത്. അച്ഛനും അമ്മയും മരിച്ചു പോയ അനന്ദുവിനു ഞാന്‍ അവന്റെ ജ്യേഷ്ഠനായി.. ആര് പറഞ്ഞാലും പറ്റില്ല എന്ന് പറയുന്ന പലതും അവന്‍ പറഞ്ഞാല്‍ ഞാന്‍ ശരി പറയും. '
കൊല്ലത്തു സ്വന്തമായി ഒരു ക്രിക്കറ്റ് അക്കാദമി (നയിസ്റ്റ) അനന്ദുവിനു ഉണ്ട്. അവിടെ ഉള്ള കുട്ടികള്‍, അവന്റെ കൂട്ടുകാര്‍ ഒക്കെ എന്റെയും അനുജന്‍മാരായി. ക്രിക്കറ്റും സിനിമയും ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. കെസിഎല്‍ ലീഗില്‍ പലരും ഭാഗമായി. അങ്ങനെ അവന്റെ ജീവിതത്തിലേക്ക് ഒരാള്‍ കൂടി കടന്ന് വന്നു അമൃത.
മനുഷ്യന് ജാതിയില്ല, എങ്കിലും സമൂഹവും സര്‍ക്കാരുകളും മനുഷ്യനെ ജാതീയമായി വേര്‍തിരിക്കുന്ന നമ്മുടെ നാട്ടില്‍ ജാതിയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു വിവാഹം ചെയ്യാന്‍ അവര്‍ തീരുമാനിക്കുമ്പോള്‍ അനന്ദുവിന്റെ അച്ഛന്റെ സ്ഥാനം ഞാനും അമ്മയുടെ സ്ഥാനം ലക്ഷ്മിയും ഏറ്റെടുത്തു.'
ഞാനും ലക്ഷ്മിയും എന്റെ മക്കളും ഒരുമിച്ചു ഇത്രയും വര്‍ഷത്തിനിടെ ഒരു വിവാഹങ്ങള്‍ക്ക് പോലും പോയിട്ടില്ല എന്നാല്‍ അനന്ദുവിന്റെ വിവാഹം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു നടത്തി. അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്. പ്രിയപ്പെട്ടവന് ഒരായിരം മംഗളാശംസകള്‍'