നടനും പൊതുപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇപ്പോളിതാ കുടുംബത്തിന്റെ ഓണം ആഘോഷചിത്രങ്ങളാണ് സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്. ദിയ കൃഷ്ണയുടെയും അശ്വിന്റെയും മകന്‍ ഓമിയുടെ ആദ്യ ഓണം എന്നത് കൊണ്ട് തന്നെ കുടുംബത്തിന് ഏറെ പ്രത്യകതയുള്ള ഓണം കൂടിയാണിത്.
ഞങ്ങളില്‍ ചിലര്‍ക്ക് സുഖമില്ലായിരുന്നതിനാല്‍ തിരുവോണ ദിവസം ആഘോഷിക്കാന്‍ കഴിഞ്ഞില്ല അതിനാല്‍ ഒരാഴ്ചകഴിഞ്ഞ് ഞങ്ങള്‍ ഓണം ആഘോഷിച്ചു എന്നാണ് അഹാന പറയുന്നത്. വൈകിയാണെങ്കിലും ഓണം മനോഹരമായിരുന്നു എന്നും കുറിച്ചാണ് അഹാന ചിത്രം പങ്ക് വച്ചത്
വൈകിയാണെങ്കിലും മനോഹരം, തിരുവോണ ദിവസം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ല, കാരണം ഞങ്ങളില്‍ ചിലര്‍ക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ഇതാ ഞങ്ങള്‍ ഓണസദ്യയും കളികളും പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ഓണം ആ?ഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി.അപ്പൂപ്പന്‍ സുഖം പ്രാപിച്ചുവരുന്നു, അതിനാല്‍ അദ്ദേഹത്തിന് ആഘോഷത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടന്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു' അഹാന കുറിച്ചു.
തിരുവനന്തപുരത്ത് ഒരു ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷ പരിപാടികള്‍ നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. സദ്യ കഴിക്കുന്നതും ഓണത്തിന്റെ സ്പെഷ്യല്‍ പരിപാടികളും ചിത്രങ്ങളില്‍ കാണാം. ഇത്തവണ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്ന സന്തോഷത്തില്‍ അഹാനയ്ക്കും കുടുംബത്തിനും ഈ ഓണം കുറച്ചധികം പ്രത്യേകതയുള്ളതാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.