Latest News

ഓഫ്‌സ്‌ക്രീനില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകില്ല; മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് സാധിക വേണുഗോപാല്‍ 

Malayalilife
ഓഫ്‌സ്‌ക്രീനില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകില്ല; മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് സാധിക വേണുഗോപാല്‍ 

കുക്കറിഷോയിലൂടെയും മറ്റു ചാനല്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. തനിക്ക് സോഷ്യല്‍ മീഡിയയിലുടെ ആളുകള്‍ മോശം ചിത്രങ്ങള്‍ അയച്ചു തരുന്നതിനെക്കുറിച്ച് ഇടയ്ക്ക് താരം ശക്തമായി പ്രതികരിച്ചിരുന്നു. തനിക്കെതിരെ ഉണ്ടാകുന്ന മോശം അനുഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ആളാണ് സാധിക. ഓണ്‍ സ്‌ക്രീനില്‍ എന്തു വിട്ടു വീഴ്ചയ്ക്കും താന്‍ തയ്യാറാകുമെന്നും എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാവാറില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത

അഭിനയത്തില്‍ നിന്നും ഇടയ്ക്ക് ഇടവേള എടുത്താല്‍ നിരവധി ആളുകളുടെ ചോദ്യങ്ങള്‍ക്ക മറുപടി പറയേണ്ടി വരുമെന്നും ഒരു സീരിയലില്ഡ# നിന്നും ഇടവേള എടുത്തപ്പോള്‍ അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായി എന്നും സാധിക പറയുന്നു. കുറച്ചു നാള്‍  മുന്‍പ് സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന സീരിയലില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ താന്‍ ആരുടേയെങ്കിലും കൂടെ ഒളിച്ചോടിയോ എന്നു ചോദിച്ച് ഒരാള്‍ തന്റെ അമ്മയെ വിളിച്ചിരുന്നു എന്നാണ് താരം പറയുന്നത്. സാധിക തന്റെ തൊട്ടടുത്ത് ഇരിക്കുന്നുണ്ട് എന്നാണ് അമ്മ മറുപടി പറഞ്ഞതെന്നും താരം ഓര്‍ക്കുന്നു. 

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ അഭിനേത്രിയാണ് സാധിക. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണയെന്നും താരം പറയുന്നു. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു. കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നതെന്നും എന്നാല്‍ തനിക്ക് അത്തരത്തിലൊരു ദുരനുഭവത്തിലൂടെ  കടന്നുപോകേണ്ടി വന്നിട്ടില്ലെന്നും സാധിക പറയുന്നു.   

Read more topics: # Sadhika says about serial
Sadhika says about serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES