അചഛനോ, അമ്മയോ, ആരെങ്കിലും സിനിമാ രംഗത്താണെങ്കില്‍ മകനും മകളും സിനിമാ മേഖലയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. ദുല്‍ഖര്‍,പ്രണവ്,കാളിദാസ് എന്നിങ്ങനെ നിരവധി പേരാണ് അത്തരത്തില്‍ സിനിമാ രംഗത്തേക്ക് വന്നിട്ടുള്ളത്. അങ്ങനെ സിനിമയില്‍ എത്തിപ്പെട്ട നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. റെമാന്റിക് നയകനായി എണ്‍പതുകളിലും തൊന്നൂറുകളിലും സിനിമയില്‍ പ്രേം നസീറിന്റെ കാലത്ത് അഭിനയിച്ചു തകര്‍ത്ത നടന്‍ ആണ് റോണി വിന്‍സെന്റ്. എന്നാല്‍ മകന്‍ റോണ്‍സണ്‍ തുടക്കം തന്നെ ഒരു വില്ലനായിട്ടായിരുന്നു. സിനിമാ ജീവിതത്തെക്കുറിച്ചും അചഛന്‍ തന്ന നല്ല പാഠങ്ങക്കുറിച്ചും റോണ്‍സണ്‍ മലയാളി ലൈഫിനോട് മനസ്സു തുറന്നു.
ഒരോ വില്ലന്‍ വേഷങ്ങള്‍ ചെയ്യമ്പോഴും അത് കണ്ട ശേഷം അചഛന്‍ അഭിപ്രായങ്ങള്‍ പറയുന്ന കൂട്ടത്തിലാണ്. ക്യാമറക്ക് മുമ്പില്‍ വന്നത് ഞാനും അചഛനും മാത്രമാണ്. ബാക്കി എല്ലാവരും സിനിമയിലെ മറ്റു മേഖലയിലായിരുന്നു. വില്ലന്‍ വേഷങ്ങള്‍ക്ക് അതിന്റെതായ പ്രധാന്യമുണ്ട്. തെലുങ്കിലും,തമിഴിലും, മലയാളത്തിലും വില്ലന്‍ വേഷത്തിനു കൊടുക്കുന്ന ആഴങ്ങള്‍ തമ്മില്‍ വിത്യാസങ്ങള്‍ ഉണ്ട്. അതെല്ലാം അറിഞ്ഞു വേണം നമ്മള്‍ കൊടുക്കാന്‍ എന്ന് അചഛന്‍ പറഞ്ഞിട്ടുണ്ട്. അചഛന്‍ സിനിമയില്‍ നിന്നും മാറി നിന്നത് കൊണ്ടായിരിക്കാം ചിലപ്പോള്‍ ഞാന്‍ വരാന്‍ വൈകിയതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തല്‍ റോണ്‍സണ്‍ പറഞ്ഞു.
സീരിയല്‍ കൂടാതെ ഒരു ഫിറ്റ്‌നസ് സെന്റര്‍ ഉണ്ട്, ഫാഷന്‍ ഡിസൈനിങ് ചെയ്യാറുണ്ട് സീരിയല്‍ തിരക്കുകള്‍ കാരണം ഇപ്പോള്‍ ചെയ്യാറില്ല. ജീവിതത്തെ വളരെ സിംപിളായി കാണുന്ന വ്യക്തിയാണ് താന്‍. എല്ലാ കാര്യങ്ങളും പോസിറ്റിവായി മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നു.സീത സീരിയലില്‍ എത്തിയതു വലിയ ഭാഗ്യമായി കാണുന്നു. പ്രേക്ഷകര്‍ക്ക് എപ്പോഴും വെറൈറ്റി കൊടുക്കുന്ന സീരിയലാണ് സീത. ഇവിടെ ലേക്കേഷനില്‍ എത്തിയപ്പോഴാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ള പല പുതിയ സാങ്കേതിക വിദ്യയെ പറ്റി അറിഞ്ഞത്. സാധാരണ സീരിയലില്‍ വീടുകളില്‍ മാത്രം ഒതുങ്ങി നില്‍കുമ്പോള്‍ സീത ടീം പുതിയ ലേക്കേഷനുകള്‍ തേടി പോകുന്ന കാഴ്ചയാണ് കാണുന്നത്. അത് എല്ലാമായിരിക്കാം മറ്റു സീരിയലില്‍ നിന്നും സീതയെ മികച്ചതാക്കുന്നതെന്നും റോണ്‍സണ്‍ പറഞ്ഞു.