'ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധിയാണ്, ഇനി വരുന്നിടത്തു വെച്ചു കാണാം'; ആരേയും ധിക്കരിച്ചെന്ന് പറയാനാകില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി. നായര്‍

Malayalilife
'ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധിയാണ്, ഇനി വരുന്നിടത്തു വെച്ചു കാണാം'; ആരേയും ധിക്കരിച്ചെന്ന് പറയാനാകില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി. നായര്‍

ലൈംഗികാരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി. നായര്‍ വീണ്ടും രംഗത്ത്. ആരോപണവിധേയനായ കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി. നായര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സസ്പെന്‍ഷനു ശേഷം നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിനെക്കുറിച്ചായിരുന്നു സീമയുടെ പ്രതികരണം.

ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തിലും രാഹുലിനെ പിന്തുണച്ച് അവര്‍ രംഗത്തെത്തിയിരുന്നു. 'കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുല്‍ നിരപരാധിയാണ്. നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ ആരെയും ധിക്കരിച്ചു എന്ന് പറയാനാവില്ല. സ്വതന്ത്രനായതിനാല്‍ സ്വന്തമായി തീരുമാനമെടുക്കാം,' സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സീമ ജി നായരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'വരുമോ ,വരില്ല ,വരില്ലേ ,വരാതിരിക്കില്ല ,വരുമായിരിക്കും ,വന്നു ..ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ ..രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ് ..(ഇപ്പോള്‍ നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതുകൊണ്ട് ,പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട് ,ആരെയും ധിക്കരിച്ചു എന്ന് പറയാന്‍ ആകില്ല ..സ്വതന്ത്രന്‍ ആയതുകൊണ്ട് ,സ്വന്തമായി തീരുമാനമെടുക്കാം)'

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ചര്‍ച്ചകളെക്കുറിച്ചും പ്രതിഷേധങ്ങളെക്കുറിച്ചും സംസാരിക്കവെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തേജോവധമാണ് ഓര്‍മ്മ വരുന്നതെന്ന് സീമ അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു വ്യക്തിക്ക് തെറ്റുപറ്റിയാല്‍ അതില്‍ രണ്ട് പേര്‍ക്കും പങ്കുണ്ടെന്നും ഒരു പക്ഷത്തെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും സീമ അന്ന് പറഞ്ഞിരുന്നു.

seema g nair supports rahul mamkootathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES