വളരെ കുറച്ചു നാളുകള്‍ കൊണ്ട് ഏഷ്യാനെറ്റില്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയ സീരിയലാണ് കസ്തൂരിമാന്‍. സാധാരണ സീരിയലുകളുടെ സങ്കല്‍പ്പത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് കസ്തൂരിമാന്‍ സീരിയല്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ചുരുങ്ങിയ സമയം കൊണ്ട് ഇടം പിടിക്കാന്‍ സീരിയലിനു സാധിച്ചു. സീരിയലിലെ പ്രധാന കഥാപാത്രമായ കാവ്യയായി വേഷമിടുന്നത് നടി റബേക്കയാണ്. ഇപ്പോള്‍ താരം ഒരു കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ഇതൊടെ ഇതാണോ താരത്തിന്റെ സൗന്ദര്യരഹസ്യമെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.
ചുരുങ്ങിയ കാലം കൊണ്ട് സിനിമാ സീരിയല്‍ രംഗത്ത് കഴിവു കൊണ്ട് തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് റെബേക്ക. സൗന്ദര്യവും അതിനൊപ്പം ധൈര്യവും ബുദ്ധിയുമുള്ള കഥാപാത്രത്തെയാണ് കസ്തൂരിമാനില്‍ കാവ്യ അവതരിപ്പിക്കുന്നത്. സ്വകാര്യജീവിതത്തിലും ഇത്തരം നിലപാടുകളാണ് റബേക്ക സ്വീകരിക്കുന്നത്. അതേസമയം താരം ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ വൈറലാകുകയാണ്. ലോറ സോപ്പിന്റെ തൃശൂര്‍ പാറവട്ടാനിയിലെ കടയുടെ ഉദ്ഘാടചിത്രങ്ങളാണ് ഇവ. ഇതൊടെ ഈ സോപ്പാണോ റബേക്കയുടെ സൗന്ദര്യരഹസ്യമെന്നാണ് ആരാധകര്‍ തിരക്കുന്നത്.
കഴിഞ്ഞ ജനുവരി 12 നാണ് തന്റെ പുതിയ ഷോപ്പ് തൃശ്ശൂരില്‍ നടി ഉത്ഘാടനം ചെയ്തത്. താരം തന്നെയാണ് ഉത്ഘാടന ചടങ്ങുകളുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാതിപ്പിക്കുകയും ശരീരത്തിനു ദോഷകരമല്ലാത്ത രീതിയില്‍ സൗന്ദ്യര്യം സംരക്ഷിക്കുകയും ചെയ്യാന്‍ സാധിക്കുന്നതാണ് ലോറ സോപ്പുകള്‍. ടേക്ക് ഓഫ്, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ റെബേക്ക എത്തിയിരുന്നു. കസ്തൂരിമാന്‍ കൂടാതെ നിരവധി സീരിയലുകളിലും റെബേക്ക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.