സായ് ദുര്‍ഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിമ്പ്‌സ്; 15 മില്യണ്‍ കാഴ്ചക്കാരുമായി 'അസുര ആഗമന' 

Malayalilife
 സായ് ദുര്‍ഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിമ്പ്‌സ്; 15 മില്യണ്‍ കാഴ്ചക്കാരുമായി 'അസുര ആഗമന' 

സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിമ്പ്‌സ് വീഡിയോക്ക്  റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 15 മില്ല്യനിലധികം കാഴ്ചക്കാര്‍. സായ് ദുര്‍ഗ തേജിന്റെ ജന്മദിനം പ്രമാണിച്ച് ഇന്നലെയാണ് ഈ വീഡിയോ പുറത്ത് വന്നത്. 'അസുര ആഗമന' എന്ന ടൈറ്റിലോടെ എത്തിയ വീഡിയോക്ക് ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വമ്പന്‍ ഹിറ്റുകളായ 'വിരൂപാക്ഷ', 'ബ്രോ' എന്നിവക്ക്  ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ഈ ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹനുമാന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. 

വമ്പന്‍ പീരിയഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ 'ബാലി' എന്ന കഥാപാത്രമായാണ് സായ് ദുര്‍ഗ തേജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ബ്രഹ്മാണ്ഡ കാന്‍വാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്ന ഗ്ലിമ്പ്‌സ് മാസ്സ് പരിവേഷത്തില്‍ ഉഗ്ര രൂപത്തിലാണ് സായ് ദുര്‍ഗ തേജിനെ അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഞെട്ടിക്കുന്ന ശാരീരിക പരിവര്‍ത്തനമാണ് ഈ വീഡിയോയുടെ മറ്റൊരു ഹൈലൈറ്റ്. ശരീരം കൊണ്ടും മനസ്സ് കൊണ്ടും, ഒരു യോദ്ധാവായ് ഉജ്ജ്വല പ്രകടനമാണ് സായ് ദുര്‍ഗ തേജ് കാഴ്ചവെച്ചിരിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നു. അജനീഷ് ലോകനാഥ് ഒരുക്കിയ സംഗീതവും ഗ്ലിമ്പ്‌സ് വീഡിയോയുടെ  മാറ്റ് കൂട്ടിയിട്ടുണ്ട്.

പ്രകടന മികവിനൊപ്പം സാങ്കേതിക നിലവാരം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം ഒരുക്കുന്നത്. വൈകാരികമായി ഏറെ ആഴമുള്ള ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായെത്തും.

രചന- സംവിധാനം- രോഹിത് കെ പി, നിര്‍മ്മാതാക്കള്‍- കെ. നിരഞ്ജന്‍ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനര്‍- പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം- വെട്രിവെല്‍ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്‌നാഥ്, എഡിറ്റിംഗ്- നവീന്‍ വിജയകൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗാന്ധി നാടികുടികര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അയിഷ മറിയം, മാര്‍ക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി.

SYG Asura Aagamana Glimpse

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES