ഫ്ളവേഴ്‌സ് ചാനലിലൂടെ അവതാരകയായി എത്തിയ അശ്വതി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. റേഡിയോ ജോക്കിയാക്കി കരിയര്‍ തുടങ്ങിയെങ്കിലും അവതാരകയായി തിളങ്ങാന്‍ അശ്വതി ശ്രീകാന്തിന് സാധിച്ചു. ആര്‍ ജെയും വിജെയുമൊക്കെയയായി പ്രേക്ഷക പ്രിയങ്കരിയായ അശ്വതി സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരം സോഷ്യല്‍മീയയില്‍ പങ്കുവയ്ക്കുന്ന മനോഹരങ്ങളായ ജീവിത അനുഭവങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഓരോ വിശേഷ ദിവസങ്ങളിലും ഓര്‍മ്മക്കുറിപ്പുകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകളുടെ പാചക വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
ഞാന്‍ പുട്ടെന്നു പറഞ്ഞാല്‍ അവള്‍ പാസ്താ ന്നു പറയും. ഉപ്പുമാവെന്നു പറഞ്ഞാല്‍ അപ്പൊ വേണം ചിക്കന്‍ നഗ്ഗട്സ്സ്. ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും പച്ചക്കറി ആയി എന്റെ മകള്‍ അംഗീകരിച്ചിട്ടേയില്ല. അതോണ്ട് നടത്തിയ അറ്റ കൈ പ്രയോഗം ആയിരുന്നു പുട്ടുണ്ടാക്കല്‍. അടുക്കളയില്‍ കൂടെ നില്‍ക്കാന്‍ അവള്‍ക്ക് വല്യ ഇഷ്ടായോണ്ടും 'വീണാന്റിനെ വീണാസ് കറിവേള്‍ഡ് പോലെ വീഡിയോ ചെയ്യാം'ന്നു ഇടയ്ക്കിടെ അവളു തന്നെ പറയുന്നത് കൊണ്ടും സംഗതി ഏറ്റു. ഇന്ന് സ്കൂള് വിട്ടു വന്നിട്ട് പുതിയ ഡിഷ് ഉണ്ടാക്കാംന്നു പറഞ്ഞു പോയിട്ടുണ്ട്. കുളിച്ച് മുടിയൊക്കെ കെട്ടി വച്ച് നിന്ന് പുട്ടുകുറ്റിയില്‍ മാവ് നിറയ്ക്കുകയാണ് പത്മ. വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. വീഡിയോ പങ്കുവച്ച ദിവസം മസാലദോശയാണ് ഉണ്ടാക്കിയതെന്നും അശ്വതി ഒരു കമന്റിന് മറുപടിയായി പറയുന്നുണ്ട്. മുന്‍പ് മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും ചിത്രവും താരം പങ്കുവച്ചിരുന്നു.
RECOMMENDED FOR YOU: