Latest News

വരവറിയിച്ച് ആമിര്‍ അലി, 1 മില്യണും കടന്ന്  പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം ഖലീഫ ഗ്ലിമ്പ്‌സ് 

Malayalilife
 വരവറിയിച്ച് ആമിര്‍ അലി, 1 മില്യണും കടന്ന്  പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം ഖലീഫ ഗ്ലിമ്പ്‌സ് 

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ' ഖലീഫ' ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോക്ക് ഗംഭീര സ്വീകരണം. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പോലും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ യൂട്യൂബില്‍ നിന്ന് നേടിയത്. 'ദ ബ്ലഡ് ലൈന്‍' എന്ന ടൈറ്റിലോടെ പുറത്ത് വന്ന ഗ്ലിമ്പ്‌സ് വീഡിയോ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. 

ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് - സിജോ സെബാസ്റ്റ്യന്‍. പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍, മാസ്സ് ആക്ഷന്‍, ഗംഭീര ഡയലോഗുകള്‍ എന്നിവയുള്‍പ്പെടുത്തി ഒരുക്കിയ ഗ്ലിമ്പ്‌സ് ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ജേക്‌സ് ബിജോയ് ഒരുക്കിയ സംഗീതം, ജോമോന്‍ ടി ജോണ്‍ നല്‍കിയ ദൃശ്യങ്ങള്‍ എന്നിവയും വീഡിയോയുടെ ഹൈലൈറ്റുകളായി മാറിയിട്ടുണ്ട്. 

ചിത്രം 2026 ഓണം റിലീസായാണ് എത്തുകയെന്നും ഗ്ലിമ്പ്‌സ് വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിര്‍ അലി എന്ന നായക  കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്‌സ്  വീഡിയോ ഒരുക്കിയിരിക്കുന്നത്. 'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്. 'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.  ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാള്‍ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍. 

ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റിംഗ് - ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മോഹന്‍ദാസ്, ആക്ഷന്‍ - യാനിക്ക് ബെന്‍, കോ ഡയറക്ടര്‍ - സുരേഷ് ദിവാകര്‍, കോസ്റ്റ്യൂംസ് - മഷര്‍ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് - ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ് - ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍ - എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ് - പ്രശാന്ത് നായര്‍ (3ഡിഎസ്), സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, പിആര്‍ഒ - ശബരി

Read more topics: # ഖലീഫ'
Khalifa Glimpse The Bloodline Prithviraj Sukumaran Vysakh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES