ഗുരുദത്ത ഗനിഗ - രാജ് ബി ഷെട്ടി ചിത്രം 'ജുഗാരി ക്രോസ്' ടീസര്‍ പുറത്ത് 

Malayalilife
 ഗുരുദത്ത ഗനിഗ - രാജ് ബി ഷെട്ടി ചിത്രം 'ജുഗാരി ക്രോസ്' ടീസര്‍ പുറത്ത് 

ഗുരുദത്ത ഗനിഗ ഒരുക്കുന്ന ജുഗാരി ക്രോസില്‍ നായകനായി രാജ് ബി ഷെട്ടി. പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ 'ജുഗാരി ക്രോസ്' അടിസ്ഥാമാക്കി അതേ പേരില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തില്‍ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി ഷെട്ടി എത്തുമെന്ന വിവരം പുറത്ത് വിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ ഗുരുദത്ത ഗനിഗയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജ് ബി ഷെട്ടിയും ഗുരുദത്ത ഗനിഗയും ഒന്നിച്ച ആദ്യ ചിത്രമായ 'കരാവലി' യുടെ റിലീസിന് മുന്‍പ് തന്നെ ഈ കൂട്ടുകെട്ടില്‍ അടുത്ത ചിത്രമായ 'ജുഗാരി ക്രോസ്' ആരംഭിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത തല, ഒഴുകുന്ന രക്തം, ചുവന്ന രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശ്രദ്ധേയമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ടീസര്‍ വലിയ ആകാംഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗംഭീര പശ്ചാത്തല സംഗീതവും സിനിമയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും ആവേശവും ഇരട്ടിയാക്കുന്നു.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകള്‍ കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന രാജ് ബി ഷെട്ടി, 'സു ഫ്രം സോ'യിലെ ഗുരുജിയായി പ്രേക്ഷകരെ ആകര്‍ഷിക്കുകയും കരാവലിയിലെ കാളകള്‍ക്കൊപ്പമുള്ള അഭിനയത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ജുഗാരി ക്രോസിന്റെ ശക്തമായ ലോകത്തേക്ക് ചുവടുവെക്കുന്ന അദ്ദേഹം കരിയറിലെ ഒരു സുപ്രധാന നീക്കമാണ് ഇതിലൂടെ നടത്തുന്നത്. ഒരേ സംവിധായകനൊപ്പം തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുന്നത് രാജ് ബി ഷെട്ടിക്ക് ഈ സംവിധായകനിലും അദ്ദേഹത്തിന്റെ സംഘത്തിലുമുള്ള വിശ്വാസവും കാണിച്ചു തരുന്നു.

കരാവലിയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായതിനാല്‍ അതിന്റെ പോസ്റ്റ് പ്രൊഡക്ഷനും ജുഗാരി ക്രോസിനൊപ്പം മുന്നോട്ടു കൊണ്ട് പോവുകയാണ് സംവിധായകന്‍  ഗുരുദത്ത. കരാവലിയില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ അഭിമന്യു സദാനന്ദന്‍ ആണ് ജുഗാരി ക്രോസിന്റെ ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സച്ചിന്‍ ബസ്രൂറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും. പിആര്‍ഒ- ശബരി

JUGARI CROSS Title Promo KP Poornachandra Tejaswi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES