ഏഷ്യാനെറ്റിലെ ബിഗ്ബോസ് ഷോയിലെ പ്രണയിതാക്കളായ പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയം കഴിഞ്ഞു. അല്‍പസമയം മുമ്പ് ഇരുവരുടെയും എന്‍ഗേജ്‌മെന്റ് നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഇതിനെ സാധൂകരിച്ച് സോഷ്യല്‍മീഡിയ പേജില്‍ ശ്രീനിയും പേളിയും ഫോട്ടോ അപ്ലോഡ് ചെയ്തത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ജനുവരിയില്‍ നിശ്ചയം നടത്തുമെന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നെങ്കിലും ആരെയും അറിയിക്കാതെ പെട്ടെന്ന് ഇരുവരും എന്‍ഗേജ്ഡ് ആയത് ആരാധകരില്‍ നിരാശയും പടര്‍ത്തുന്നുണ്ട്.
ബിഗ്‌ബോസിന് അകത്തും പുറത്തും ഏറെ കൊട്ടിഘോഷിച്ച പ്രണയമായിരുന്നു അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും. ബിഗ്‌ബോസിന് അകത്തുവച്ച് പ്രണയത്തിലായ ഇവരുടെ പ്രണയത്തില്‍ ബിഗ്‌ബോസിലെ മത്സരാര്‍ഥികള്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും പുറത്തിറങ്ങിയ ശേഷവും ഇവരുവരും മനോഹരമായി തന്നെ അവരുടെ പ്രണയം തുടരുകയായിരുന്നു. ഇപ്പോള്‍ ആരെയും അറിയിക്കാതെ ഇവരുടെ നിശ്ചയം നടന്നുകഴിഞ്ഞപ്പോള്‍ നിരാശയുണ്ടെങ്കിലും പേളിഷ് ആരാധകര്‍ സന്തോഷത്തിലാണ്. ഇന്ന് ഉച്ചയോടെയാണ് ആലുവയിലെ ഒരു ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരും മോതിരം മാറിയത്. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബിഗ്‌ബോസിലെ ഇവരുടെ സഹമത്സരാര്‍ഥികള്‍ പോലും ഇവരുടെ നിശ്ചയചടങ്ങ് അറിഞ്ഞിട്ടില്ല. മുമ്പ് ജനുവരിയില്‍ നിശ്ചയമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയെങ്കിലും ഇവര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എല്ലാവരും അറിഞ്ഞാകും നിശ്ചയമെന്നാണ് മുമ്പ് ഇവര്‍ പറഞ്ഞിരുന്നത്.അതിനാല്‍ തന്നെ നിശ്ചയവാര്‍ത്ത അറിഞ്ഞതോടെ ആരാധകരും ഞെട്ടലിലാണ്.
ശ്രീനിയുടെയും പേളിയുടെയും സോഷ്യല്‍മീഡിയ പേജുകളില്‍ ഇരുവരും തങ്ങളുടെ നിശ്ചയമോതിരമണിഞ്ഞ കൈകളുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പച്ച ലെഹങ്ക അണിഞ്ഞ് പേളി എത്തിയപ്പോള്‍ ഗോള്‍ഡള്‍ നിറത്തില്‍ കുര്‍ത്തയണിഞ്ഞാണ് ശ്രീനി ചടങ്ങിനെത്തിയത്. ലെഹങ്കയ്ക്ക് ചേര്‍ന്ന പച്ച വളകളാണ് പേളി അണിഞ്ഞിരിക്കുന്നത്. പേളിയുടെ കൈയില്‍ വജ്രമോതിരവും ശ്രീനിയുടെ കൈയില്‍ സ്വര്‍ണമോതിരവുമാണ് ചാര്‍ത്തിയിരിക്കുന്ന്. ശ്രീനിയുടെ കൈയില്‍മേല്‍ തന്റെ കൈ വച്ചിരിക്കുന്ന പേളിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അതേസമയം നിശ്ചയം എല്ലാ ആരാധകരെയും അറിയിക്കുമന്നെ് പറഞ്ഞെങ്കിലും ആരെയും അറിയിക്കാത്തതിനാല്‍ പേളിയും ശ്രീനിയും തങ്ങളെ ചതിച്ചുവെന്നും ആരാധകര്‍ പരിഭവം പങ്കുവയ്ക്കുന്നുണ്ട്.