ബിഗ്ബോസ് അവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കേ മത്സരാര്‍ഥികള്‍ ചിരിയും കളിയുമൊക്കെയായി മുന്നേറുകയാണ്. ആദ്യമുണ്ടായിരുന്ന ശത്രുതയൊക്കെ മാറി ഇപ്പോള്‍ എല്ലാവരും നല്ല സൗഹൃദത്തിലാണ്. സമയം കളയാന്‍ മൊബൈലോ ടിവിയോ ഒന്നുമില്ലാത്തതിനാല്‍ തന്നെ ചെറിയ കളികളും തമാശയുമൊക്കെയായിട്ടാണ് അംഗങ്ങള്‍ സമയം കളയുന്നത്. ഇന്നലെ ഫാഷന്‍ ഷോ നടത്തിയാണ് ബിഗ്ബോസ് അംഗങ്ങള്‍ രാവിലെ തങ്ങളുടെ സമയം ചിലവിട്ടത്.
ഷിയാസാണ് ഫാഷന്‍ ഷോ ഡയറക്ട് ചെയ്തത്. പേളിയും ശ്രിനീയുമാണ് ആദ്യം ചുവടുവയ്ക്കാനെത്തിയത്. ഇരുവരും പെയര്‍ ആയിട്ടാണ് ചുവടുവച്ചത്. എന്നാല്‍ ഇരുവരും ഡയറക്ഷന്‍ അനുസരിച്ച് ചെയ്യാത്തതിനാല്‍ ഊച്ചാളികളെന്ന് ഷിയാസ് അവരെ വിളിച്ചു. ഇരുവരും റാംപ് വാക്ക് നടത്തിയതിന് പിന്നാലെ ഷിയാസ് എത്തി. ബാക്ക്ഗ്രൗണ്ട് സ്‌കോറോക്കെ ഇട്ടാണ് ബിഗ്ബോസ് അംഗങ്ങള്‍ ഷിയാസിനെ എതിരേറ്റത്. പിന്നാലെ സാബു എത്തി. സിബി ഐ സ്റ്റൈ്ലിലാണ് സാബു എത്തിയത്. അടുത്ത ചുവടുവയ്പ്പിനെത്തിയത് സുരേഷാണ്. പ്രതീക്ഷയ്ക്കെല്ലാം വിപരീതമായി അടിപൊളി സ്‌റ്റൈലലായിരുന്നു സുരേഷിന്റെ നടത്തം. ബിഗ്ബോസ് അംഗങ്ങള്‍ ആര്‍പ്പ് വിളികളോടെയാണ് സുരേഷിനെ സ്വീകരിച്ചത്. തുടര്‍ന്ന് സാബുവും സുരേഷും ഒന്നിച്ച് റാംപ് വാക്ക് നടത്തി. എന്താലാലും തികഞ്ഞ സന്തോഷത്തിലാണ് എല്ലാവരും ഷോയില്‍ പങ്കെടുത്തത്. ഇതുപോലെ ഒരുമയില്‍ ജീവിച്ചൂടെ ഇനിയുള്ള ദിവസങ്ങളില്‍ എന്ന കമന്റുകളാണ് സോഷ്യല്‍മീഡിയയിലെ ബിഗ്ബോസ് ഗ്രൂപ്പുകളില്‍ നിറയുന്നത്.