ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിയുടെയും പ്രണയം കാണാന്‍ വേണ്ടി ഷോ കാണുന്നവരാണ് ഇപ്പോള്‍ അധികവും. പേളിയോടുള്ള ആരാധനയില്‍ പേളി-ശ്രീനി പ്രണയം സോഷ്യല്‍മീഡിയയില്‍ ഫാന്‍സ് ആഘോഷിക്കുമ്പോള്‍ ഇരുവര്‍ക്കും ഇപ്പോള്‍ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റില്ലെന്ന വാര്‍ത്തകളാണ് ബിഗ്ബോസില്‍ നിന്നും എത്തുന്നത്. ഒന്നിച്ചുറങ്ങുന്നത് വരെയെത്തി ഇവരുടെ പ്രണയം എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
കഴിഞ്ഞ എപിസോഡിലാണ് ഇരുവരും ഒന്നിച്ച് സോഫയില്‍ കിടന്നു ഉറങ്ങുന്നത് പ്രേക്ഷകര്‍ കണ്ടത്. നീളത്തിലുള്ള സോഫയില്‍ ആണ് ഇരുവരും കിടന്നിരുന്നത്. ഇരുവശത്ത് കിടന്ന ശേഷം തലകള്‍ ഒരു ഭാഗത്തേക്ക് വച്ചാണ് ഇരുവരും കിടന്നത്. ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ചിരുന്നു. സംസാരത്തിനൊടുവിലാണ് ഇരുവരും ഉറങ്ങിയത്. മറ്റെല്ലാം ദിവസവും വൈകുവോളം സംസാരിച്ച് ഇരുന്ന ശേഷം കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് ഉറങ്ങാന്‍ പോകുന്നതായിരുന്നു ഇവരുടെ പതിവ്. പക്ഷേ ഇന്നലെ ഇരുവരും ഒന്നിച്ചുറങ്ങിയത് കണ്ട് പ്രേക്ഷകരും ഞെട്ടുകയായിരുന്നു.
അതേസമയം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത നിലയിലേക്ക് ഇവര്‍ മാറിയെന്നതിന്റെ തെളിവായിട്ടാണ് ഒന്നിച്ചുറങ്ങിയതിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം മറ്റ് യാതൊരു കാര്യങ്ങളിലും ഇടപെടാതെ രണ്ടാളും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നുവെന്നും പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇവര്‍ക്ക് തിരിച്ച് വീട്ടിലേക്ക് പോകണ്ടേയെന്നും വീട്ടുകാര്‍ എന്തുവിചാരിക്കുമെന്നാണ് ചിലരുടെ ചോദ്യം.