Latest News

നീലക്കുയിലിലെ റാണി ആരാണെന്ന് അറിയുമോ; പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ കണ്ട് താരത്തിന് എന്തുപറ്റിയെന്ന് ആരാധകര്‍

Malayalilife
നീലക്കുയിലിലെ റാണി ആരാണെന്ന്  അറിയുമോ;  പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ കണ്ട് താരത്തിന് എന്തുപറ്റിയെന്ന് ആരാധകര്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കസ്തൂരിമാന്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്‌നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്. വെളുത്ത സ്‌നിഷ മേക്കപ്പിട്ട് കറുത്താണ് സീരിയയിലില്‍ അഭിനയിക്കുന്നത്. സീരിയലില്‍ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് നടിയായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. സോഷ്യല്‍ മീഡിയില്‍ സജീവയായ ലത നീലക്കുയില്‍ ലൊക്കേഷന്‍ വിശേഷങ്ങളും നീലക്കുയില്‍ താരങ്ങളോടൊപ്പമുളള ടിക്ടോക്കുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തെലുങ്ക് പാട്ടുകളുടെയും ഡയലോഗുകളുടെയും ടിക്ടോക്കുകളാണ് സാധാരണ താരം ആരാധകരുമായി പങ്കുവയ്ക്കാറുളളത്.

 തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സഹോദരന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് താരം പങ്കുവച്ചത് ആരാധകരുമായി പങ്കുവച്ചത്. സഹോദരന് കേക്ക് വായില്‍ വച്ച് കൊടുക്കുന്നതിന്റെയും സമ്മാനം നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. തന്റെ സഹോദരനും സുഹൃത്തിനും ശത്രുവിനും പിറന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. അടുത്ത പിറന്നാള്‍ ഏട്ടന്റെ കുഞ്ഞിനൊപ്പം ആഘോഷിക്കാന്‍ കഴിയട്ടെയെന്നും താരം ആശംസിക്കുന്നുണ്ട്. ഒരു വിലയേറിയ പേനയാണ് താരം സഹോദരന് സമ്മാനമായി നല്‍കിയത്. അതേസമയം സഹോദരന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങളില്‍ ആരാധകര്‍ ശ്രദ്ധിച്ചത് തങ്ങളുടെ പ്രിയപ്പെട്ട റാണിയുടെ കൈകളാണ്. താരത്തിന്റെ ഇടത്തെ കൈകളിലെ കെട്ടുകളാണ് ചിത്രത്തില്‍ ആരാധകര്‍ ശ്രദ്ധിച്ചത്. മുറിവുകള്‍ തുണികൊണ്ട് കെട്ടിവച്ചിരിക്കുന്ന പോലെ രണ്ട് കെട്ടുകളാണ് താരത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത് റാണിയുടെ കൈകള്‍ക്ക് എന്താണ് പറ്റിയതെന്നാണ് ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത്. 

Neelakkuyil serial actress Latha Sangaraju

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES