Latest News

വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആരെയും കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നില്‍ ആരോപണ വിധേയര്‍ ആക്കാനോ ആഗ്രഹിക്കുന്നില്ല; അഖില്‍ മാരാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുടര്‍ച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നു; വൈറലായി കുറിപ്പ്

Malayalilife
വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആരെയും കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നില്‍ ആരോപണ വിധേയര്‍ ആക്കാനോ ആഗ്രഹിക്കുന്നില്ല; അഖില്‍ മാരാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുടര്‍ച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നു; വൈറലായി കുറിപ്പ്

ബിഗ്ഗ്ബോസ് മലയാളം അഞ്ചാം സീസണില്‍ ഏറ്റവും കൂടുതല്‍ പ്രേഷകപ്രീതി പിടിച്ചു പറ്റിയതാരമാണ് എഴുത്തുകാരനും ഡയറക്ടറുമായ അഖില്‍ മാരാര്‍. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് നേരെ സ്ഥിരമായി അറ്റാക്കുകള്‍ നടക്കാറുണ്ടെന്നും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും, ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതായും ആണ് അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പോസ്റ്റ്.  അഖില്‍ മാരാരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പ്രവീണ്‍ സുധാകര്‍ ജലജ എന്നയാള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.


അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്

പ്രിയ്യപ്പെട്ട സ്‌നേഹിതരെ അഖില്‍ മാരാരുടെയും മറ്റു ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സ് തുടര്‍ച്ചയായി അറ്റാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് നമ്മുടെ ബലമായ സംശയം. ഫേസ്ബുക്ക് അക്കൗണ്ട് നമുക്ക് വിജയകരമായ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും ഇന്‍സ്റ്റാഗ്രാം നമുക്ക് ഇഷ്യൂ റിസോള്‍വ് ചെയ്യാന്‍ കുറച്ചുകൂടി സമയം ആവശ്യമായി വന്നിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ നമ്മള്‍ ആരെയും തന്നെ കുറ്റപ്പെടുത്താനോ സമൂഹത്തിന്റെ മുന്നില്‍ ആരോപണ വിധേയര്‍ ആക്കാനോ ആഗ്രഹിക്കുന്നില്ല. വളരെ വേഗത്തില്‍ തന്നെ പ്രശ്‌നപരിഹാരം ചെയ്തു പൂര്‍വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചുവരുന്നതായിരിക്കും. ഞങ്ങള്‍ക്ക് കിട്ടുന്ന മെസ്സേജുകളും ഫോണ്‍ കോള്‍സും നിങ്ങളുടെ വേവലാതിയും അഖില്‍ മാരാരോടുള്ള ഇഷ്ടവും വ്യക്തമാക്കുന്നു, നിങ്ങളുടെ ഈ സ്‌നേഹത്തിനു ഒരായിരം നന്ദി.കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ ഉടനെ തന്നെ അറിയിക്കുന്നതായിക്കും.

കഴിഞ്ഞ പ്രാവശ്യം നോമിനേഷനില്‍ വന്ന അഖില്‍ മാരാര്‍ സേഫാകുകയും മത്സരത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. കപ്പ് ഉയര്‍ത്തും എന്നായിരുന്നു മോഹന്‍ലാലിനോട് അഖില്‍ മാരാര്‍ വ്യക്തമാക്കിയത്. ബിഗ് ബോസ് ഹൗസിന് പുറത്ത് തനിക്ക് പിന്തുണ ഉണ്ട് എന്ന തിരിച്ചറിവിലാണ് അഖില്‍ മാരാര്‍. അതുകൊണ്ടുതന്നെ അഖിലിന്റെ പുതിയ തന്ത്രങ്ങള്‍ എന്തൊക്കെയാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

social media pages attacjk akhil marar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക