മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. സാധാരണയായി വിവാദങ്ങള്‍ക്ക് തിരികൊളുത്തും വിധമുള്ള വെളിപ്പെടുത്തലുകളാണ് സീരിയല്‍ താരങ്ങള്‍ നടത്താറുള്ളത്. ഇപ്പോള്‍ ഇതാ താന്‍ ആന്റിയുടെ മക്കളുമായി പന്തയം' വെച്ച കഥയാണ് രേഖാ രതീഷ് പറഞ്ഞിരിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ആന്റിയുടെ കുട്ടികളുമായി പന്തയം വച്ച കഥ രേഖ വിവരിച്ചത്. പന്തയത്തിന്റെ ഭാഗമായി തനിക്ക് തിക്കും തിരക്കുമുള്ള ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നുവെന്നും അതീവ ശ്രദ്ധയോടെയാണ് യാത്ര തീരും വരെ താന്‍ നിന്നതെന്നും താരം പറയുന്നു.
അവിടുത്തെ ലോക്കല്‍ ട്രെയിനില്‍ അവരോടൊപ്പം കയറി തിരിച്ച് അവരോടോപ്പം കൃത്യമായി പറഞ്ഞിരിക്കുന്ന സ്റ്റേഷനില്‍ ഇറങ്ങുക എന്നതായിരുന്നു നടിയുടെ പന്തായം. ഇതാണോ ഇത്രവലിയ കാര്യം എന്ന് വിചാരിച്ചെങ്കിലും ട്രയിനെത്തിയപ്പോള്‍ താന്‍ ഞെട്ടിയെന്ന് താരം പറയുന്നു. അവിടുത്തെ ലോക്കല്‍ ട്രെയിനില്‍ നല്ലതിരക്കാണ്.സൂചികൂത്താന്‍ പോലും ഇടയില്ലാത്തത്ര തിരക്ക്. ഓരോ സ്റ്റേഷനിലും ഇത്ര മിനിറ്റു മാത്രമേ ട്രെയിനിന് സ്റ്റോപ്പുള്ളൂ. ഓരോ സ്റ്റേഷനിലും ഇറങ്ങാനും കയറാനുമായി ഒരുപാട് ആളുകളുമുണ്ട്.
സത്യത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കു മാത്രമേ കൃത്യമായി സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റുള്ളൂ. അത്രയും തിരക്കാണ്. മിക്കവരും ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങേണ്ട അവസ്ഥയാണ്. ഇതെല്ലാം കേട്ടപ്പോള്‍ തനിക്ക് ടെന്‍ഷനുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു യാത്രയും ചാലഞ്ചും ഏറ്റെടുക്കുന്നത്. പിന്നെഒന്നും ആലോചിച്ചില്ല, ട്രെയിന്‍ യാത്രയ്ക്കു തയാറായി.പണക്കാരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള ആളുകള്‍ ട്രെയിനില്‍ കയറാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ട്രെയിന്‍ വന്നതും ഞാന്‍ ഒരുവിധം കയറിപ്പറ്റി. ഭയങ്കര തിരക്കായിരുന്നു. അവര്‍ പറഞ്ഞിരുന്ന സ്റ്റേഷനെത്തുന്നിടം വരെ അതീവശ്രദ്ധയോടെ നിന്നു. ഈശ്വരാനുഗ്രഹത്താല്‍ ബെറ്റില്‍ താന്‍ തന്നെ വിജയിച്ചു. കൃത്യമായി അവര്‍ പറഞ്ഞിരുന്ന സ്റ്റേഷനില്‍ എനിക്ക് ഇറങ്ങാന്‍ സാധിച്ചു. മുംബൈ യാത്രയിലെ നല്ലൊരു അനുഭവമായിരുന്നു ആ ട്രെയിന്‍ യാത്ര എന്നും രേഖ പറയുന്നു.