Latest News

രണ്ട് പേരോടും പെട്ടി എടുക്കാന്‍ ലാലേട്ടന്‍; ഹിമയോടും സാബുവിനോടും ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

Malayalilife
രണ്ട് പേരോടും പെട്ടി എടുക്കാന്‍ ലാലേട്ടന്‍; ഹിമയോടും സാബുവിനോടും ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

ഴിഞ്ഞ ആഴ്ച ഏറ്റവും ശ്രദ്ധനേടിയത് ഹിമയും സാബുവും തമ്മിലുള്ള വഴക്കുകളാണ്. വഴക്കിനൊടുവില്‍ കഴിഞ്ഞൊരു എപിസോഡില്‍ കൈയ്യാങ്കളി വരെ എത്തി ഇരുവരും. ശനിയാഴ്ച എലിമിനേഷനില്‍ എത്തിയ മോഹന്‍ലാല്‍ രണ്ടുപേരോടും ദേഷ്യപ്പെട്ട് ശക്തമായ താക്കീതാണ് നല്‍കിയത്. ഇരുവരോടും പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ താന്‍ പറയുമെന്നും ലാല്‍ പറഞ്ഞു. ഹിമയാണ് ഇന്നെലെ പുറത്തായതെങ്കിലും സാബുവിനും മറ്റു മത്സരാര്‍ഥികള്‍ക്കും മോഹന്‍ലാല്‍ ശക്തമായ താക്കീതാണ് നല്‍കിയത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ലാലേട്ട്ന്‍ നേരിട്ടെത്തിയാണ് ബിഗ്ബോസില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും എലിമിനേഷനിലൂടെ ആള്‍ക്കാരെ പുറത്താക്കുന്നതും. എല്ലാവരും ബിഗ്ബോസ് ഹൗസില്‍ എന്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും ലാലേട്ടന്‍ അത് പരിഹരിച്ചു കൊടുക്കും. മത്സരാര്‍ഥികളോട് അധികം മുഖം കറുത്ത് അദ്ദേഹം സംസാരിക്കാറില്ല. എന്നാല്‍ ശനിയാഴ്ച അത് മാറിയ കാഴ്ചയാണ് കണ്ടത്. ബിഗ് ബോസ് മത്സരാര്‍ഥികളോട് മുഖം കറുത്താണ് ലാല്‍ സംസാരിച്ചത്. 

സാബുവിനോടും ഹിമയോടും മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു. ഇവരുടെ പ്രശ്നം കേട്ടതിനു ശേഷമായിരുന്നു ലാലേട്ടന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള പ്രതികരണം. കഴിഞ്ഞ വാരം ബിഗ്ബോസ് ഹൗസില്‍ സാബുവും ഹിമയും തമ്മിലുള്ള വഴക്ക് കയ്യങ്കളിയില്‍ വരെ എത്തിയിരുന്നു. വാക്ക് തര്‍ക്കം രൂക്ഷമായപ്പോള്‍ കയ്യില്‍ ഒരു കുപ്പിയുമായി ഹിമ സാബുവിനരുകിലേയ്ക്ക് പാഞ്ഞ് അടുക്കുകയായിരുന്നു. സാബുവും അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിനും വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. ഈ സംഭവത്തെയാണ് ലാല്‍ വിമര്‍ശിച്ചതും രണ്ടുപേര്‍ക്കും ശക്തമായ താക്കീതും കൊടുത്തത്. ആരെയും ആര്‍ക്കും കൈയ്യേറ്റം ചെയ്യാനുള്ള അവകാശമില്ലെന്നും. അവരെ അപ്പോള്‍ തന്നെ പുറത്താക്കുമെന്നും ലാല്‍ പറഞ്ഞു.

Read more topics: # Mohanlal,# Hima,# Sabu
Mohanlal,Hima,Sabu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES