Latest News

ഇനി മൂന്നു ദിവസം മാത്രം; ചേച്ചിയുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങി  സീരിയല്‍ നടി മഞ്ജുഷ മാര്‍ട്ടിന്‍

Malayalilife
ഇനി മൂന്നു ദിവസം മാത്രം; ചേച്ചിയുടെ വിവാഹം ആഘോഷമാക്കാനൊരുങ്ങി  സീരിയല്‍ നടി മഞ്ജുഷ മാര്‍ട്ടിന്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു സാന്ത്വനം. പരമ്പരയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ നടിയാണ് മഞ്ജുഷ മാര്‍ട്ടിന്‍ എന്ന യുട്യൂബ് താരം. സീരിയലിലെ കണ്ണന്റെ നായികയായിട്ടാണ് അച്ചുവെന്ന കഥാപാത്രമായി മഞ്ജുഷ എത്തിയത്. ഇതിനെല്ലാം അപ്പുറം ഒരു അഡ്വക്കേറ്റു കൂടിയായി പ്രാക്ടീസ് ചെയ്യുന്ന നടി ഇപ്പോള്‍ തന്റെ വീട്ടിലെ പുതിയ വിശേഷമാണ് സസ്പെന്‍സായി ആരാധകരെ അറിയിച്ചിരിക്കുന്നത്. 

ചേച്ചി മനീഷാ മാര്‍ട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇനി മൂന്നു ദിവസം കൂടി എന്നാണ് നടി കുറിച്ചിരിക്കുന്നത്. ഒപ്പം ശരിക്കും താന്‍ കരയുകയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം നടക്കാന്‍ പോവുകയാണെന്നുമാണ് മഞ്ജുഷ കുറിച്ചത്. രണ്ടു ദിവസം മുന്നേ മനീഷയെ അതീവ സുന്ദരിയാക്കുന്നതിന്റെ ഭാഗമായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയതും മുടിയടക്കം മനോഹരമാക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.

അതൊരു വധുവായി ഒരുങ്ങുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പാണെന്ന് ഇപ്പോഴാണ് ആരാധകര്‍ക്കും പിടികിട്ടിയത്. ഞായറാഴ്ചയാണ് മനീഷയുടെ ഒത്തുകല്യാണം നടക്കുന്നത്. അതിനു ശേഷം മാത്രമായിരിക്കും ഇക്കാര്യം ഔദ്യോഗികമായും തന്റെ ആരാധകര്‍ക്ക് സര്‍പ്രൈസായും പങ്കുവെക്കുക. സാധാരണ ക്രിസ്ത്യന്‍ വിവാഹങ്ങളെ പോലെ തന്നെ പിന്നാലെ തന്നെ വിവാഹവും ഉണ്ടായിരിക്കും. എന്നാല്‍ എവിടെയും വിവാഹത്തിന്റെ ഒരുക്കങ്ങളാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ബ്യൂട്ടി പാര്‍ലറിലേക്ക് പോയ വീഡിയോകളിലടക്കം ഒരു വധുവായി ഒരുങ്ങുന്നതിനുള്ള ആശംസകളാണ് ഭൂരിഭാഗം പേരും പങ്കുവച്ചിരിക്കുന്നത്.

എറണാകുളം പാലാരിവട്ടത്തെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് മഞ്ജുഷയും ചേച്ചിയും ജനിച്ചത്. വെറും 22 വയസ് മാത്രം പ്രായമുള്ള താരത്തിന് അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. എറണാകുളത്തെ ശ്രീനാരായണ ലോ കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ മഞ്ജുഷ അടുത്തിടെയാണ് എന്റോള്‍മെന്റ് ചടങ്ങ് നടത്തിയത്. ടിക്ടോക്ക് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയാണ് മഞ്ജുഷ ആദ്യം സോഷ്യല്‍ മീഡിയയില്‍ തിളങ്ങി തുടങ്ങിയത്. തുടര്‍ന്ന് ഷോര്‍ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. രണ്ടു മില്യണിനടുത്ത് ഫോളോവേഴ്സും താരത്തിന് യൂട്യൂബില്‍ ഉണ്ട്. ലൗ അറ്റ് 24 എന്ന യൂട്യൂബിലെ സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമില്‍ നായികയായി അഭിനയിച്ചത് മഞ്ജുഷ ആയിരുന്നു.

യൂട്യൂബിലെ റീല്‍സ് ക്യൂന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മഞ്ജുഷയ്ക്ക് കിട്ടിയ സുവര്‍ണാവസരമാണ് സാന്ത്വനത്ത്ിലേക്ക് ലഭിച്ച പ്രവേശനം. മഞ്ജുഷയുടെ അഭിനയത്തിലുള്ള കഴിവും മിടുക്കും മാത്രമല്ല, താരത്തെ അച്ചുവെന്ന കഥാപാത്രത്തിലേക്ക് എത്തിച്ചത്. എന്നാല്‍ മഞ്ജുഷയുടെ മെലിഞ്ഞ ശരീര പ്രകൃതി ചൂണ്ടിക്കാട്ടി എല്ലാവരും നടിയെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എല്ലാവരും വിമര്‍ശിച്ച ആ ശരീരപ്രകൃതിയാണ് മഞ്ജുഷയെ സാന്ത്വനത്തിലെ കണ്ണന്റെ മുറപ്പെണ്ണ് എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചതും. പരമ്പരയിലേക്ക് സെലക്ഷന്‍ വന്നപ്പോള്‍ ആദ്യം നോ എന്നായിരുന്നു പറഞ്ഞത് മഞ്ജുഷ പറഞ്ഞത്. പഠനത്തില്‍ വീഴ്ച വരേണ്ട എന്ന് കരുതിയാണ് ആദ്യം നോ പറഞ്ഞത്. കണ്ണന്‍ എന്ന കഥാപാത്രത്തിന് പെയര്‍ ആയിട്ടു തന്നെയാണ് തന്നെ ക്ഷണിച്ചത് എന്നും സാന്ത്വനം ടീം അറിയിച്ചിരുന്നു. കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ അച്ചു സുഗന്ധ് സൈസ് കുറഞ്ഞ വ്യക്തിയാണ്. അതുകൊണ്ട് മഞ്ജുഷയെ തന്നെ സാന്ത്വനം ടീം വീണ്ടും സമീപിക്കുകയായിരുന്നു. പഠനം മുടങ്ങാത്ത രീതിയില്‍ ഷൂട്ടിംഗും മറ്റും ക്രമീകരിക്കാം എന്ന ഉറപ്പിലാണ് മഞ്ജുഷ അച്ചു എന്ന കഥാപാത്രത്തെ ഏറ്റെടുത്തത്.


 

Manjusha Martin sister weding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES