ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ശനി, ഞായര്‍ ദിവസത്തെ എലിമിനേഷന്‍ എപിസോഡുകള്‍. ആദ്യം അതിഥിയെ പുറത്താക്കിയ ശേഷമാണ് പിന്നെ ഹിമയാണ് പുറത്തേക്ക് പോകേണ്ടതെന്ന് പറഞ്ഞ ബിഗ്ബോസ് അതിഥിയെ തിരികെ എത്തിച്ച് ഹിമയെ പുറത്തേക്ക് അയച്ചത്. അതേസമയം സാധാരണ അംഗങ്ങള്‍ പുറത്ത് പോകുമ്പോള്‍ മത്സാര്‍ഥികള്‍ക്കിടയില്‍ കാണുന്ന സങ്കടമൊന്നും ആര്‍ക്കും ഇക്കുറി ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി. ആദ്യം അതിഥി പോയപ്പോള്‍ വിഷമിച്ച അംഗങ്ങള്‍ അതിഥി തിരികെ എത്തിയപ്പോള്‍ സന്തോഷിച്ചെങ്കിലും ഹിമ പോയതില്‍ പറയത്തക്ക സങ്കടം ആര്‍ക്കും ഉണ്ടായില്ല.
കണ്‍ഫെഷന്‍ റൂമിന്റെ വാതില്‍ തുറന്ന് അതിഥി പുറത്തിറങ്ങിയതും മറ്റുള്ളവര്‍ക്ക് വിശ്വാസിക്കാനായില്ലെങ്കിലും ഹിമ പുറത്ത് പോയത് അറിഞ്ഞിട്ടും ആര്‍ക്കും വലിയ വിഷമമുണ്ടായില്ല. എല്ലാവരും അതിഥി തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. ഹിമ പോകേണ്ടതായിരുന്നു എന്ന മട്ടിലായിരുന്നു മത്സാര്‍ഥികളുടെ സംസാവും.
ഹിമ പോയതില്‍ വലിയ ആശ്വസമുണ്ടെന്നായിരുന്നു സാബുവിന്റെ അഭിപ്രായം. ഹിമയ്ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്താല്‍ മനസിലാകില്ലെന്ന് ബഷീര്‍ പറഞ്ഞു. ഹിമ പറയുന്ന കണക്ഷന്‍ തനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്ന് സാബു പറഞ്ഞു. ശ്രീനിഷും പേളിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹിമയുടെ ലോകം വളരെ ചെറുതാണെന്നും ഒന്നും കണ്ടിട്ടില്ലെന്നും സാബു അഭിപ്രായപ്പെട്ടു. മടങ്ങിയെത്തിയ അതിഥിയ്ക്ക് അരികിലെത്തി സന്തോഷം അറിയിച്ച ഷിയാസിനെ ചുംബനം നല്‍കിയാണ് അതിഥി സ്വീകരിച്ചത്. പിന്നീട് ഇതേ ചൊല്ലി ശ്രീനിഷും പേളിയും ഷിയാസിനെ കളിയാക്കി. ഷിയാസിന്റെ മുഖത്ത് അതിഥിയുടെ ലിപ്സ്റ്റിക്കിന്റെ പാടുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഇവരുടെ കളിയാക്കല്‍.