Latest News

രജിത് കുമാര്‍ കഴുകനാണ്; സുജോ ഒരു പൂച്ച കുഞ്ഞാണ്;ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം; വെളിപ്പെടുത്തലുമായി നടി എലീന പടിക്കൽ

Malayalilife
 രജിത് കുമാര്‍ കഴുകനാണ്; സുജോ ഒരു പൂച്ച കുഞ്ഞാണ്;ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം;  വെളിപ്പെടുത്തലുമായി നടി എലീന പടിക്കൽ

ഭാര്യയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതയാണ് എലീന പടിക്കല്‍. അവതാരകയായും തിളങ്ങിയ താരം ബിഗ് ബോസ് റിലൈറ്റി ഷോയിലും പങ്കെടുത്തിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. താരത്തിന്റെ വിവാഹ നിശ്ചയ ആഘോഷ വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തില്‍ ബിഗ്‌ബോസില്‍ തന്റെ ഒപ്പം ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ പേരില്‍ ബിഗ്‌ബോസ് താരങ്ങളെ  ഉപമിക്കാന്‍ ആയിരുന്നു അവതാരകന്‍ എലീനയോട് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി എലീന പറഞ്ഞതിങ്ങനെ. ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം. ഫുക്രു ചാടി ചാടി നടക്കുന്ന ആളാണ്. അവനെ അണ്ണാന്‍ ആക്കാം. മഞ്ജു ചേച്ചി അട്ടയെ പോലെയാണ്. അട്ട പാവവും പതുക്കെയുമാണ്. അതുപോലെയാണ് മഞ്ജു ചേച്ചി.

രജിത് കുമാര്‍ കഴുകനാണ്. അദ്ദേഹം വളരെ ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങള്‍ വെച്ചാണ് താന്‍ പറയുന്നത്. അല്ലാതെ വ്യക്തിപരമായിട്ടൊന്നുമല്ല. ബിഗ് ബോസിനെ കുറിച്ച് പറയുമ്പോള്‍ രജിത്തേട്ടന്‍ നല്ലൊരു പ്ലേയറാണ്. അദ്ദേഹത്തിന്റെ മുഖത്തെ കുറിച്ച് ഞങ്ങള്‍ തന്നെ പറയാറുണ്ട്. രജിത്ത് സാര്‍ എന്തെങ്കിലും ചിന്തിച്ച് ഇരിക്കുകയാണെങ്കില്‍ മുഖം മൊത്തം മാറും. അതാണ് അങ്ങനെ പറഞ്ഞത്.

സുജോ ഒരു പൂച്ച കുഞ്ഞാണ്. പൊക്കവും തടിയൊന്നും നോക്കിയിട്ട് കാര്യമില്ല. സ്വഭാവം നോക്കുമ്പോള്‍ ഒരു പാവമാണ്. സുജോയും അതേ പവനും അങ്ങനെയാണ്. അഭിരാമി ഒരു ചിത്രശലഭത്തെ പോലെയാണ്. പാറി പറന്നൊക്കെ നടക്കും. അമൃത ചേച്ചിയെയും അങ്ങനെ പറയാന്‍ പറ്റില്ല. കാരണം അഭിരാമിയുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം. വീണ ചേച്ചിയെ കാക്കയെന്ന് പറയാം. കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞാണ്. വീണ ചേച്ചിയും ഒരു ഫാമിലി പെര്‍സണ്‍ ആണ്.

പാഷാണം ഷാജി ചേട്ടനെ മൃഗവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം അത്രയ്ക്കും കിടിലന്‍ മനുഷ്യനാണ്. ഞങ്ങളുടെ ഗ്യാങ്ങിലെ സിംഹം എന്ന് വേണമെങ്കില്‍ പറയാം. സ്വഭാവത്തിന്റെ കാര്യമാണെങ്കില്‍ വളരെ മികച്ചതാണ്. പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ കാര്യം നോക്കും. എന്തെങ്കിലും അലമ്പ് ഉണ്ടാക്കിയാല്‍ വന്ന് നാല് ചീത്ത പറയും. എന്നിട്ട് സ്വന്തം കാര്യം നോക്കി പോകും.

Bigg boss fame Alina Padikkal statement about bigg boss contestants

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES