ഇന്നലെ ബിഗ്‌ബോസില്‍ നടന്ന അപ്രതീക്ഷിത എലിമിനേഷന്‍ അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുകയായിരുന്നു. ഇനി നാലു ദിവസം മാത്രം ബാക്കി നില്‍ക്കേ ഇനിയൊരു എലിമിനേഷന്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കെന്ന പോലെ മത്സരാര്‍ഥികള്‍ക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഞായറാഴ്ചത്തെ എലിമിനേഷന്‍ എല്ലാം കഴിഞ്ഞ് ഫൈനലിലെത്തിയതിന് സന്തോഷിച്ച ബിഗ് ബോസ് അംഗങ്ങള്‍ക്ക് ഏറ്റ അപ്രതീക്ഷിത അടിയായി ഇന്നലെത്തെ എവിക്ഷന്‍ മാറുകയായിരുന്നു.
16 പേരുമായി തുടങ്ങിയ ബിഗ്‌ബോസിലെ ഇന്നലത്തെ മിഡ് വീക്ക് എലിമിനേഷനില്‍ അതിദി പുറത്തായതോടെ ശ്രിനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, സാബു, ഷിയാസ്, പേളി എന്നിവരാണ് ബാക്കിയുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച അവസാനത്തെ എലിമിനേഷനാണ് എന്നായിരുന്നു ബിഗ്‌ബോസ് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഫൈനലിലെത്തിയ സന്തോഷം എല്ലാ മത്സരാര്‍ഥികള്‍ക്കും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഫൈനലിനെ പറ്റി ബിബി. അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സാധാരണ ഒരോ ആഴ്ചയില്‍ എലിമിനേഷന്റെ ടെന്‍ഷനുകള്‍ ഉണ്ടെങ്കിലും ഈ വാരം നേരെ ഫൈനല്‍ ആണെന്നതിനാല്‍ തന്നെ ആര്‍ക്കും ടെന്‍ഷനും സങ്കടവുമില്ലായിരുന്നു.
ഫൈനല്‍ വരെ എത്താന്‍ സാധിച്ചതില്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇതിനിടയില്‍ കൊച്ചു കൊച്ചു ഇണക്കവും പിണക്കവുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് മത്സരാര്‍ഥികളെ തേടി ബിഗ്‌ബോസിന്റെ അറിയിപ്പ് എത്തിയത്. പെട്ടി തയ്യാറാക്കാനും എലിമിനേഷന്‍ അല്പസമയത്തിന് ഉള്ളില്‍ ഉണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഇതൊടെ അംഗങ്ങള്‍ പരിഭ്രാന്തിയിലായി. എല്ലാവരോടും മറ്റുള്ളവരോട് യാത്ര പറയാനും പറഞ്ഞ ബിഗ്‌ബോസ് പോവുന്നതിന് മുന്‍പായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞോളാനും ആവശ്യപ്പെട്ടിരുന്നു. രാത്രിയാണ് എലിമിനേഷന്‍ നടന്നത്. എലിമിനേഷന്‍ പ്രക്രിയയ്ക്ക് ഒടുവിലാണ് അതിഥിയാണ് പുറത്ത് പോകുന്നതെന്ന് ബിഗ്‌ബോസ് നിര്‍ദ്ദേശിച്ചത്. അതിഥിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ ബിഗ്‌ബോസ് അംഗങ്ങള്‍ എല്ലാം ഒരുപോലെ സങ്കടപ്പെടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. എന്തായാലും ചെറിയ കളികളല്ല വലിയ കളികളാണ് എന്ന് വീണ്ടും ബിഗ്‌ബോസ് പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഒരു പോലെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്.