എല്ലാ ഭാഷകളിലും ബിഗ്‌ബോസ് ഷോയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.ബിഗ്‌ബോസില്‍ പങ്കെടുത്തവര്‍ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഷോയില്‍ എത്തിയ ശേഷമാണ് പല താരങ്ങളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് അവസാനിച്ചെങ്കിലും ആരാധകര്‍ കാത്തിരിക്കുന്ന വിവാഹമാണ് പേളി-ശ്രീനിഷ് വിവാഹം. എന്നാല്‍ ഇവര്‍ക്കു മുമ്പേ തമിഴ് ബിഗ്‌ബോസിലെ ഒരു മത്സരാര്‍ത്ഥി വിവാഹിതയായിരിക്കയാണ്. അഭിനേത്രിയായ സുജ വരുണിയും ശിവാജി ഗണേശന്റെ ചെറുമകനും നിര്‍മ്മാതാവായ രാംകുമാറിന്റെ മകനുമായ ശിവാജി ദേവുമാണ് വിവാഹിതരായിരിക്കുന്നത്. സുജ വരുണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ബിഗ്‌ബോസിലേക്ക് എത്തിയ ശേഷമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.
ശിവാജി ദേവുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ശിവാജി ഗണേശന്റെ ചെറുമകനും നിര്‍മ്മാതാവായ രാംകുമാറിന്റെ മകനുമായ ശിവാജി ദേവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊതുവേദികളിലും മറ്റുമായി ഇടയ്ക്കിടയ്ക്ക് ഇരുവരും ഒരുമിച്ചെത്താറുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. ലിസി പ്രിയദര്‍ശന്‍, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യയും കുടുംബവുമുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്. 11 വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.