Latest News

ഉണ്ണി മുകുന്ദനെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് സീരിയല്‍ പ്രേക്ഷകരുടെ സ്വന്തം 'ഹരിത' ; നടി സ്വാതി നിത്യാനന്ദ ഉള്ളിലുള്ളത് അറിയിച്ചത് റിമിയുടെ 'ഒന്നും ഒന്നും മൂന്ന്' പരിപാടിയില്‍; ഉണ്ണി കല്ല്യാണം കഴിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് തുറന്ന് പറയാമെന്നും റിമി

Malayalilife
ഉണ്ണി മുകുന്ദനെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് സീരിയല്‍ പ്രേക്ഷകരുടെ സ്വന്തം 'ഹരിത' ; നടി സ്വാതി നിത്യാനന്ദ ഉള്ളിലുള്ളത് അറിയിച്ചത് റിമിയുടെ 'ഒന്നും ഒന്നും മൂന്ന്' പരിപാടിയില്‍; ഉണ്ണി കല്ല്യാണം കഴിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് തുറന്ന് പറയാമെന്നും റിമി

സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രം. തന്റെ രണ്ടാം സീരിയലില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സ്വാതി നിത്യാനന്ദ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. സിനിമാ താരം ഉണ്ണി മുകുന്ദനോടുള്ള തന്റെ ഇഷ്ടം നടി വെളിപ്പെടുത്തിയത് ആശ്ചര്യത്തോടെയാണ് പ്രേക്ഷകര്‍ കേട്ടത്.

ഭര്‍ത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹം എന്ന് പരിപാടിക്കിടെ സ്വാതിയോട് റിമി ചോദിച്ചിരുന്നു. തനിക്ക് അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. എന്നാല്‍ ഭ്രമണം സീരിയലിന്റെ സെറ്റില്‍ സ്വാതിയും അനിയത്തിയും തമ്മില്‍ ഒരു പുരുഷന്റെ പേരില്‍ വഴക്കുണ്ടെന്ന് അതിഥിയായി എത്തിയ ശരത്ത് വ്യക്തമാക്കി.

അയാളുടെ പേര് പറയാനും സ്വാതിയോടു ശരത്ത് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അത് ഉണ്ണി മുകുന്ദനാണെന്നു സ്വാതി വെളിപ്പെടുത്തിയത്. ഉണ്ണി തന്റെ സുഹൃത്താണെന്നും ഇക്കാര്യം അദ്ദേഹത്തോടു പറയാമെന്നും റിമി പറഞ്ഞു. ഉണ്ണിയും കല്യാണം കഴിച്ചിട്ടില്ലെന്നും റിമി വേദിയിലുണ്ടായിരുന്നവരെ ഓര്‍മിപ്പിച്ചു. ഉണ്ണി മുകുന്ദന്‍ വിവാഹം കഴിക്കാന്‍ തയാറായി വന്നാല്‍ എന്തു ചെയ്യുമെന്നും റിമി ചോദിച്ചു.

ആലോചിക്കാമെന്നും അപ്പോള്‍ എനിക്കു ജാഡയാകുമെന്നായിരുന്നു സ്വാതിയുടെ മറുപടി. സീരിയല്‍ പ്രേക്ഷകന്‍ നെഞ്ചേറ്റിയ കഥാപാത്രമാണ് ഭ്രമണം സീരിയലിലെ ഹരിതയുടേത്. പ്രണയവും കുടംബന്ധങ്ങളിലെ സങ്കീര്‍ണതകളും ആവിഷ്‌കരിക്കുന്ന സീരിയല്‍ സൂപ്പര്‍ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. ഭ്രമണം സീരിയലിലെ അഭിനേതാക്കളായ മുകുന്ദന്‍, ശരത്ത്, സംഗീത, സ്വാതി എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ നാലാം എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നത്.

Read more topics: # Bhramanam,# serial,# Swathy Nithyananda,# unnimukundan
Bharamanam serial actress swathy Nithyananda talks reveals her love for actor Unnimukundan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES