പ്രേക്ഷകപ്രീതി നിര്‍ണയിക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ ഒന്നിനൊന്ന് മികച്ചതായി എപ്പോഴും ടിആര്‍പിയില്‍ ഇടം പിടിക്കാറാണ് പതിവ്. ഇപ്പോള്‍ കഴിഞ്ഞ വാരത്തെ ടിആര്‍പി റേറ്റിങ്ങ് എത്തുമ്പോള്‍ നാലാം സ്ഥാനത്തായിരുന്ന സീതാകല്യാണം റേറ്റിങ്ങില്‍ കുതിക്കുകയാണ്. മുമ്പിലത്തെ വാരം ഒന്നാം സ്ഥാനത്തെത്തി സീതാകല്യാണം വാനമ്പാടിയെ കടത്തി വെട്ടിയെങ്കിലും ഈ വാരം വാനമ്പാടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ഗായകന്‍ മോഹന്‍കുമാറിന്റെയും അനുമോളുടെയും ആത്മബന്ധത്തിന്റെ കഥ തന്നെയാണ് കഴിഞ്ഞ വാരവും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചത്. അനുമോളുടെ അഭിനയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരാണ് അനുമോള്‍ക്ക് ഉള്ളത്. അനുമോള്‍ തന്റെ മകളാണോ എന്ന് മോഹന്‍ മനസിലാക്കുമോ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ തന്നെയാണ് വാനമ്പാടിയെ മുന്നിലെത്തിക്കുന്നത്. ഒപ്പം അനുമോളുടെ ജീവിതത്തിന്റെ ഗതി എന്താകുമെന്നതും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. അതൊടൊപ്പം പത്മിനിയുടെ മമ്മിയുടെ കുതന്ത്രങ്ങള്‍ കാണാനും പ്രേക്ഷകര്‍ക്ക് ഇഷ്ടം തന്നെ.
എന്നാല്‍ വാനമ്പാടിയോട് മത്സരിച്ച സീതാകല്യാണം നേരിയ വ്യത്യാസത്തിലാണ് രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത്. സീരിയലില്‍ സീത രാജേശ്വരിയെ പാഠം പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് റേറ്റിങ്ങില്‍ അഞ്ചാംസ്ഥാനത്ത്‌നിന്നും സീരിയല്‍ മുന്നിലെത്തിയത്. സീതയുടെ വട്ട് അഭിനയവും രാജേശ്വരിയെ നിലയ്ക്കു നിര്‍ത്തുന്നതും കാണാന്‍ പ്രേക്ഷകര്ക്ക് ഏറെ ഇഷ്ടമാണെന്നത് കൊണ്ടുതന്നെയാണ് 9.30ന്റെ സ്ലോട്ടിലേക്ക് വന്നിട്ടും സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുന്നത്. അതേസമയം 9 മണിക്ക് ആരംഭിച്ച സ്വാമി അയ്യപ്പന് കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ടിആര്‍പിയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം റേറ്റിങ്ങില്‍ രണ്ടാമത് നിന്ന നീലക്കുയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന നീലക്കുയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കഥാഗതിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലാത്തതിനാലാണ്. വിവാഹം കഴിച്ചെങ്കിലും വേലക്കാരിയെന്ന വ്യാജേന ആദി കൂട്ടികൊണ്ടുവരുന്ന കസ്തൂരി അനുഭവിക്കുന്ന വേദനകളാണ് സീരിയലിന് പ്രേക്ഷകരെ കൂട്ടുന്നത്. ഒപ്പം കസ്തൂരി ആദിയുടെ ഭാര്യയാണെന്ന് റാണി അറിയുമോ എന്നുള്ളത് സീരിയലിന്റെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നു.
അതേസമയം ഒരുസമയത്ത് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്ന കസ്തൂരിമാന്‍ ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കയാണ്. ഇടയ്ക്ക് വച്ച് കറുത്തമുത്തിനും പിറകില്‍ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും ഇപ്പോള്‍ സീരിയല്‍ നില മെച്ചപ്പെടുത്തി, ജീവയുടെയും കാവ്യയുടെയും കഥയ്ക്ക് ഇടയ്ക്ക് വച്ചുണ്ടായ ഇഴച്ചിലാണ് സീരിയലിന്റെ റേറ്റിങ്ങ് കുറച്ചത്. എന്നാല്‍ വീണ്ടും സംഭവബഹുലമായതോടെ സീരിയലിന്റെ റേറ്റിങ്ങ് മെച്ചപ്പെട്ടു. വീണ്ടും പ്രണയരംഗങ്ങള്‍ എത്തിയതോടെ തങ്ങളുടെ പ്രിയ ജോഡികളായ ജീവ്യയെ കാത്തിരിക്കയാണ് ആരാധകര്‍.
അതേസമയം കറുത്ത മുത്തിലെ കഥയില്‍ കാര്യമായ ട്വിസ്റ്റുകള്‍ എത്താത്തത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയും റേറ്റിങ്ങ് 5ാം സ്ഥാനത്ത് തുടരുകയും ചെയ്തു മുത്തുമോളുടെ രംഗപ്രവേശനത്തോടെ മൂന്നാം സ്ഥാനത്ത് എത്തിയ സീരിയലില്‍ വികൃതിയായ സുട്ടുമോന്‍ എത്തിയിട്ടും കാര്യമായ സംഭവങ്ങള്‍ ഇല്ലാതെ വലിച്ചുനീട്ടുന്നതും സീരിയലിന് തിരിച്ചടിയാകുന്നുണ്ട്. ഇതോടെ കഴിഞ്ഞ വാരം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം റേറ്റിങ്ങില്‍ പിന്നിലാണ് ഭാര്യ സീരിയല്‍ അവസാനിപ്പിക്കുന്ന എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.