ആര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ഹോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് .നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ ആര്‍ണോള്‍ഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറി. നടന്റെ ടെര്‍മിനേറ്റര്‍ സീരീസ് പോലുളള ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആര്‍ണോള്‍ഡിന്റെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
യുഎസിലെ ലൊസാഞ്ചല്‍സില്‍ നാശം വിതച്ച കാട്ടുതീ തങ്ങളുടെ സ്ഥലത്തേക്കും എത്തിയെന്നാണ് നടന്‍ അറിയിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചയൊണ് ആര്‍ണോള്‍ഡ് വീടുപേക്ഷിച്ച് രക്ഷപ്പെട്ടത്. താനിപ്പോള്‍ സുരക്ഷിതനാണെന്നും അപകടസ്ഥലത്ത് ഇപ്പോഴും ആരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രക്ഷപ്പെടണമെന്നും ഹോളിവുഡ് സൂപ്പര്‍ താരം ട്വീറ്റ് ചെയ്തു.
ലൊസാഞ്ചല്‍സിലെ കാട്ടൂതീയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം തന്നെ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കാഴ്ച മാത്രം 74.300ഏക്കര്‍ ഭൂമിയാണ് കാലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയില്‍ കത്തിനശിച്ചത്.2011ലാണ് മുന്‍ഭാര്യ മരിയ ഷ്രിവെറുമായി നടന്‍ വേര്‍പിരിഞ്ഞത്. അഞ്ച് മക്കളാണ് ഈ ബന്ധത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരത്തിനുളളത്.