കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്ന വ്യക്തിയാണ് അന്തരിച്ച മിമിക്രി താരം സുധിയുടെ ഭാര്യ രേണു സുധി. രേണുവിന്റെ റീലുകളും വീഡിയോകളും ആല്‍ബങ്ങളുമൊക്കെയാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ആണ് വഴിതിരിച്ചിരിക്കുന്നത്. ഇതിനിടെ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാര്‍ യാത്ര വിവാദമാകുകയാണ്. രേണു സുധി ഉള്‍പ്പെടെ രണ്ടുയുവതികളെ മുന്‍ സീറ്റിലിരുത്തിയാണ് രജിത് കുമാര്‍ വാഹനമോടിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ഇരുവര്‍്ക്കുമെതിരെ ആരോപണവും ഉയരുന്നത്.
ഒരു കാറിന്റെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ മാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ് രജിത് കുമാറിന്റേയും സംഘത്തിന്റെയും യാത്ര. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടിയാണ് സംഘം മുന്‍ സീറ്റില്‍ രണ്ട് പേരെ ഇരുത്തി സീറ്റ് ബെല്‍റ്റ് ഇട്ട് യാത്ര ചെയ്തതെന്നാണ് വിവരം.
നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്‌ബെല്‍റ്റ് ഇട്ട് യാത്ര തുടങ്ങുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടമില്ലാ അതാണ് മുന്‍ സീറ്റിലെന്നാണ് ഇവര്‍ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് നെറ്റിസണ്‍സിന്റെ ആവശ്യം. എംവിഡിയെ ടാഗ് ചെയ്താണ് ആളുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ രേണു സുധിക്കൊപ്പമുള്ള രജിത് കുമാറിന്റെ റാംപ് വാക്കിന്റെ വീഡിയോയും വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.ദാസേട്ടന്‍ കോഴിക്കോടിനൊപ്പം തൊട്ടുരുമ്മി അഭിനയിച്ചതിന് രേണുവിനെ പരി?ഹസിച്ച രജിത് റാംപ് വാക്കിനിടയില്‍ ചെയ്തതും അത് തന്നെയാണെന്ന് സായ് കൃഷ്ണ പറയുന്നു.
അഭിനയം പ്രൊഫഷനായി കൊണ്ടുനടക്കാനിഷ്ടപ്പെടുന്നയാളാണ് രജിത് കുമാര്‍. രേണുവിനൊപ്പം പുതിയ സിനിമയില്‍ രജിത്തുമുണ്ട്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ രജിത്തിനായിരുന്നു. എന്നാല്‍ ആ സീസണ്‍ ഫിനാലെയ്ക്ക് മുമ്പ് അണിയറപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. രജിത് പുറത്തായപ്പോള്‍ ആരാധകരെല്ലാം ബി?ഗ് ബോസ് ഷോ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ അന്ന് രം?ഗത്ത് എത്തിയിരുന്നു.