ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ആളാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്ന ഗാനമാണ് സുരേഷിനെ ശ്രദ്ധേയനാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ നിറ സാന്നിധ്യമായിരുന്നു സുരേഷ്. തന്റെ നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ട് സുരേഷ് അവസാന റൗണ്ട് വരെ എത്തിയിരുന്നു. ബിഗിബോസ് അവസാനിച്ച ശേഷം താരത്തിന് കൈനിറയെ ്വസരങ്ങളാണ്. ടി.കെ രാജിവ് കുമാറിന്റെ കോളാമ്പിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അരിസ്റ്റോ സുരേഷാണ്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക.
ബിഗ്ബോസ് ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ഏടാണെന്നും ബിഗ്ബോസ് എന്താണെന്ന് അറിയാതെയാണ് ഞാന്‍ അങ്ങോട്ടു പോയതെന്നും സുരേഷ് പറയുന്നു. എന്നാല്‍ ഇനി എന്തു തരാമെന്നു പറഞ്ഞാലും ബിഗ്ബോസിലേക്ക് ഇല്ലെന്നും ഒരു സ്വകാര്യ മാധ്യമത്തോടു സുരേഷ് പറഞ്ഞു. പരിമിതികളിലൂടെ എങ്ങനെ ജീവിക്കാമെന്ന് ബിഗ്ബോസ് പഠിപ്പിച്ചെന്നും തനിക്ക് സ്വയം മനസ്സിലാക്കാനുളള വേദിയായിരുന്നു ബിഗ്ബോസ് എന്നും സുരേഷ് പറഞ്ഞു. ബിഗ്ബോസില്‍ ഉളളവരില്‍ തനിക്ക് ഇപ്പോഴും ചേര്‍ത്തു വയ്ക്കാന്‍ തോന്നുന്നവര്‍ പേളിയും ശ്രീനിയും ആണെന്നും എല്ലാവരോടും ഇഷ്ടമുണ്ടെന്നും സുരേഷ് പറയുന്നു. ഷോ കഴിഞ്ഞ ശേഷം എപ്പിസോഡ് കണ്ടപ്പോഴാണ് മറ്റുളളവര്‍ക്ക് തന്നോടുളള സ്നേഹം മനസ്സിലായതെന്നും. ഏറ്റവും കടപ്പാടുളളത് ശ്വേതയോടാണെന്നും പറയുന്നു.
എന്നാല്‍ ഇനി എന്തു തരാമെന്നു പറഞ്ഞാലും ബിഗ്ബോസ് പോലൊരു പരിപാടിയല്‍ താന്‍ പോകില്ലെന്നും സുരേഷ് വ്യക്തമാക്കുന്നു. ബിഗ്ബോസ് എന്തെന്നറിയാതെയാണ് അവിടേക്ക് പോയത്. അവിടെ എത്തിപ്പെട്ടതിനു ശേഷമാണ് ഷോ എന്താണെന്നു മനസ്സിലാകുന്നത്. ഇനി അഥവാ പോകേണ്ടി വന്നാല്‍ അതിന്റെ എഗ്രിമെന്റ് ക്യത്യമായി വായിച്ച് മനസിലാക്കുമെന്നും ഒരു പത്തു വട്ടം അധികം വായിച്ചിട്ടേ ഇനി എന്തിനും പോവുള്ളൂ എന്നും സുരേഷ് പറയുന്നു. ബിഗ് ബോസിന് ഉള്ളില്‍ പോയപ്പോഴാണ് അത് ഇത്രയും വലിയ പണിയാണെന്ന് മനസിലായതെന്നും ഒരു 20 ദിവസം മാത്രമേ താമസിക്കേണ്ടി വരൂ എന്ന് പറഞ്ഞാണ് ഞാന്‍ അതിന്റെ ഉള്ളില്‍ പോയതെന്നും സുരേഷ് പറയുന്നു. സന്തോഷം മാത്രമല്ല ബിഗ്ബോസ് സങ്കടവും തന്നിട്ടുണ്ടെന്നും അതെന്നും ഇനി പറയുന്നില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.