Latest News

ബിഗ്ബോസില്‍ മത്സരാര്‍ഥികളെ കണ്ണീരണിയിച്ച് ടാസ്‌കുകള്‍. ?! ടാസ്‌കില്‍ പലരും തോറ്റു പിന്‍മാറി

Malayalilife
  ബിഗ്ബോസില്‍ മത്സരാര്‍ഥികളെ കണ്ണീരണിയിച്ച് ടാസ്‌കുകള്‍. ?!  ടാസ്‌കില്‍ പലരും തോറ്റു പിന്‍മാറി

ബിഗ്ബോസ് ഷോയുടെ പ്രധാന ഹൈലൈറ്റുകള്‍ ടാസ്‌കുകളാണ്. പല പല രസകരമായ ടാസ്‌കുകളാണ് മത്സരാര്‍ഥികള്‍ക്ക് ബിഗ്ബോസ് നല്‍കുന്നത്. തുടക്കകാലത്ത് വളരെ ലളിതമായിരുന്ന ടാസ്‌കുകള്‍ ദിവസം കുറയും തോറും കടുപ്പമേറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെത്തെ എപ്പിസോഡിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക് അക്ഷരാര്‍ഥത്തില്‍ മത്സരാര്‍ഥികളെ കണ്ണീരണിയിക്കുകയും വെളളം കുടിപ്പിക്കുകയും ചെയ്തു. ടാസ്‌കില്‍ പലരും തോറ്റു പിന്‍മാറുകയുമുണ്ടായി.

ഐസ് കട്ട നിറച്ച വെള്ളത്തിലിരിക്കാനും തേങ്ങയുടെ ചകിരി പല്ലുമുയോഗിച്ച് പറിച്ചു കളയാനുമൊക്കെയായിരുന്നു ഇന്നലെത്തെ ടാസ്‌ക്. ഐസ് കട്ട നിറച്ച ബാത്ത് ഡബ്ബില്‍ കിടക്കാനായിരുന്നു ആദ്യ ടാസ്‌ക്. മൂന്നാം മുറ എന്നായിരുന്നു ആദ്യത്തെ ടാസ്‌കിന്റെ പേര്. രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മത്സരം. അര്‍ച്ചനയും ബഷീറും ഒരു ഗ്രൂപ്പില്‍ നിന്നു  ആദ്യം മത്സരിച്ചത്. രണ്ടാം ഘട്ടത്തില്‍ ഇരുവരും ചെളി നിറച്ച കുളത്തില്‍നിന്നും ബോള്‍ കണ്ടെത്തണം.  രണ്ടാം ഘട്ടത്തില്‍ പക്ഷെ അവര്‍ പരാജയപ്പെട്ടു. ഇതോടെ മൂന്നാം ഘട്ടം നിര്‍ണ്ണായകമായി മാറി. ചെറിയ വ്യത്യാസത്തില്‍ പക്ഷെ മൂന്നാം ഘട്ടത്തിലും പരാജയപ്പെട്ടു.

തുടര്‍ന്ന് ഷിയാസും അതിഥിയുമാണ് മത്സരിക്കാനായി എത്തി. ഐസ് നിറച്ച ടബ്ബില്‍ കിടക്കുകയെന്നതായിരുന്നു ടാസ്‌ക്. പതിവ് പോലെ തമാശകളിച്ചു കൊണ്ടായിരുന്നു ഷിയാസ് മത്സരിച്ചത്. അതിഥിയ്ക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷിയാസ് അതിഥിയെ കളിപ്പിക്കുകയും ചെയ്തു. ഇരുവരും വിജയകരമായി തന്നെ ആ ഘട്ടം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ ബിഗ് ബോസിന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി. തോങ്ങാക്കൊല എന്നായിരുന്നു മൂന്നാമത്തെ ടാസ്‌കിന്റെ പേര്. തേങ്ങയുടെ ചകിരി കടിച്ച് കളയുകയായിരുന്നു ടാസ്‌ക്. എല്ലാം വിജയിച്ച അഥിതിയുടെയും ഷിയാസിന്റെയും ഗ്രൂപ്പാണ് വിജയികളായത്.

Read more topics: # Archana,# Basheer ,# Shiyas,# Aditi
Archana, Basheer ,Shiyas, Aditi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES