ബിഗ്ബോസില്‍ അതിഥി ക്യാപ്റ്റനായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്. എന്നാല്‍ ക്യാപറ്റനായ ശേഷം അതിഥിയുടെ തലവര അത്ര ശരിയല്ലെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ്ബോസില്‍ നടക്കുന്നത്. സാബുവുമായി താരം വഴക്കിടുന്നത് ഇപ്പോള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ഇന്നലെയും ഇരുവരും തമ്മില്‍ മുട്ടന്‍ വഴക്കിട്ടിരുന്നു. അതിഥിയുടെ ഉടുപ്പിനുള്ളില്‍ സാബു കൈയിട്ടതാണ് പ്രശ്നമായത്.
ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി നടന്ന ടാസ്‌കിനെ തുടര്‍ന്നാണ് സാബുവും അതിഥിയും തമ്മില്‍ വഴക്കിട്ടത്. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി ഒരു താക്കോല്‍ മാല അതിഥിക്ക് ലഭിച്ചു. ഇത് കൈവശം ഉള്ള സമയം വരെ അതിഥിയായിരിക്കും ബിഗ്ബോസിലെ യുവറാണി എന്നാല്‍ താക്കോല്‍ സൂക്ഷിക്കാതെ അത് നഷ്ടപ്പെടുത്തിയാല്‍ അതിഥിക്ക് യുവറാണി പട്ടം പോകുമെന്നും അതേസമയം ആര്‍ക്കും താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കാമെന്നും ബിഗ്ബോസ് നിര്‍ദ്ദേശിച്ചു.
എന്നാല്‍ റാണിപട്ടം നഷ്ടമാകാതിരിക്കാന്‍ ഉടുപ്പിനുള്ളില്‍ താക്കോല്‍ സൂക്ഷിക്കുകയാണ് അതിഥി ചെയ്തത്. എന്നാല്‍ അംഗങ്ങള്‍ ഇത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും തനിക്ക് ഇഷ്ടമുള്ളിടത്ത് താക്കോല് സൂക്ഷിക്കുമെന്നായിരുന്നു അതിഥിയുടെ നിലപാട്. എന്നാല്‍ ഇടയ്ക്ക് വച്ച് ഓടിയെത്തിയ സാബു അതിഥിയുടെ ഉടുപ്പിനുള്ളില്‍ സൂക്ഷിച്ച താക്കോല്‍ കൈയിട്ടെടുക്കാന്‍ ശ്രമിച്ചതോടെ അതിഥി പൊട്ടിത്തെറിച്ചു. ഇതേത്തുടര്ന്ന് താന് താക്കോല് ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് അതിഥി അത് സുരേഷിനെ ഏല്‍്പ്പിച്ചു.
തന്റെ ഉടുപ്പില് കൈയ്യിട്ട് താക്കോലെടുക്കാനാണ് സാബു ശ്രമിച്ചതെന്നും വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്നും പറഞ്ഞ് അതിഥി സാബുവിനെ വിമര്‍ശിച്ചു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന് പറ്റാത്ത വ്യക്തിയാണ് അദ്ദേഹമെന്നും അതിഥി കുറ്റപ്പെടുത്തി. അതേസമയം അതിഥി ചെയ്തത് ശരിയായില്ലെന്ന് സാബു ഫാന്‍സും എന്ത് ന്യായത്തിന്റേ പേരിലാണെങ്കിലും സാബു ഒരു പെണ്‍കുട്ടിയുടെ ഉടുപ്പില്‍ കൈയിട്ടത് ശരിയായില്ലെന്ന് അതിഥി ഫാന്‍സും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.