ഇന്നലെത്തെ ബിഗ്ബോസ് എലിമിനേഷന്‍ റൗണ്ട് ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. അതിഥിയാണ് പുറത്തുപോകുന്നതെന്ന് പ്രഖ്യാപിച്ച മോഹന്‍ലാല്‍ ഒരുപോലെ പ്രേക്ഷകരെയും അംഗങ്ങളെയും ആശങ്കയിലും വിഷമത്തിലുമാഴ്ത്തി. എന്നാല്‍ തൊട്ടുപുറകേ ഹിമയെ പുറത്തേക്ക് അയച്ച് അതിഥി തിരികെ എത്തിച്ചതോടെ മത്സരാര്‍ഥികളും കണ്‍ഫ്യുഷനിലാവുകയായിരുന്നു.
എലിമിനേഷനില്‍ ഉണ്ടായിരുന്നത് ഷിയാസ്, അര്‍ച്ചന, അതിഥി, ഹിമ എന്നിവരായിരുന്നു. ഷിയാസും അര്‍ച്ചനയും സേഫ് ആണെന്ന് പറഞ്ഞ ലാല്‍, നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് അതിഥിയോട് പെട്ടി എടുത്ത് പുറത്തേക്ക് വരാന്‍ ലാല്‍ പറഞ്ഞത്. ഹിമ ഇതു കേട്ടതും പൊട്ടിക്കരഞ്ഞു. അതിഥി പക്ഷെ ചിരിച്ചു കൊണ്ടായിരുന്നു പെട്ടിയെടുത്തതും പോകാനായി തയ്യാറെടുത്തതും. എല്ലാവരോടും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞാണ് അതിഥി വീട്ടില്‍ നിന്നും ഇറങ്ങിയത്. താനെത്ര ഹാപ്പിയാണെന്ന് പറയാനറിയില്ലെന്ന് അതിഥി പറഞ്ഞു. തുടര്‍ന്ന് തന്റെ ചെടിയും പെട്ടിയുമെടുത്തുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് അതിഥി പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊട്ടിക്കരഞ്ഞ ഹിമയെ ബിഗ്ബോസ് കണ്‍ഫെഷന്‍ റൂമില്‍ വിളിപ്പിച്ചതും പുറത്താക്കുകയാണെന്ന് പ്രഖ്യാപിച്ചതും. എന്നാല്‍ കണ്‍ഷെഫന്‍ റൂമിന്റെ പിന്‍വാതില്‍വഴി പുറത്തേക്ക് ഇറങ്ങാനായിരുന്നു ബിഗ്ബോസ് ഹിമയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. യാത്ര ചോദിക്കാനോ പെട്ടിയെടുക്കാനോ ഹിമയെ ബിഗ്ബോസ് അനുവദിച്ചില്ല,
തുടര്‍ന്നാണ് അതേ വാതില്‍ വഴി അതിഥിയെ അകത്തേക്ക് കയറ്റിയത്. എന്നാല്‍ ഇതൊന്നും മത്സരാര്‍ഥികളോ അതിഥിയോ അറിഞ്ഞിരുന്നില്ല. വാതില്‍ തുറന്ന് അതിഥി പുറത്തിറങ്ങിയതും മറ്റുള്ളവര്‍ക്ക് വിശ്വാസിക്കാനായില്ല. കണ്‍ഫെഷന്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ഹിമ പുറത്തേക്ക് പോയെന്ന് ബിഗ്ബോസ് അംഗങ്ങളോട് പറഞ്ഞത്. അപ്പോഴാണ് അതിഥിയും മറ്റ് അംഗങ്ങളും ഹിമ പുറത്തായെന്ന് മനസിലാക്കിയത്. . ഹിമ പുറത്ത് പോയത് അറിഞ്ഞിട്ടും ആര്‍ക്കും വലിയ വിഷമമുണ്ടായിരുന്നില്ല. എല്ലാവരും അതിഥി തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു.
അതേസമയം ഹിമ തന്റെ അടുക്കല്‍ എത്തിയെന്ന് പറഞ്ഞ് ലാല്‍ മറ്റുള്ളവര്‍ക്ക് ഗുഡ്നൈറ്റ് പറഞ്ഞ എലിമിനേഷന്‍ പ്രക്രിയ അവസാനിപ്പിച്ചു. തുടര്‍ന്ന് തന്റെ പ്രിയപ്പെട്ട ചെടി ഹിമയ്ക്ക് നല്‍കി കൊണ്ട് ഹിമയെ മോഹന്‍ലാല്‍ യാത്രയാക്കി