സിനിമാരംഗത്തെ പുഴുക്കുത്തുകളെ പറ്റി പല തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുള്ള നടിയാണ് സാധിക വേണുഗോപാല്‍. തനിക്ക് അശ്ലീല സന്ദേശം അയക്കുന്നവരുടെ മുഖം മൂടിയും സാധിക പൊതുമദ്ധ്യത്തില്‍ തുറന്നുകാട്ടിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയുടെയും ആല്‍ബങ്ങളുടെയും പേരില്‍ പെണ്‍കുട്ടികള്‍ ചതിയില്‍പെടരുത് എന്നാണ് ഒരു വീഡിയോ പങ്കുവച്ച് സാധിക കുറിച്ചത്. നല്ല കലാകാരന്മാര്‍ ഒരിക്കലും കലയ്ക്കുവേണ്ടി പെണ്ണിനെ ഭോഗിക്കില്ല. അതു തിരിച്ചറിഞ്ഞ് അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കയാണ് വേണ്ടത്. സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫേസ്ബുക്കില്‍ കുറിച്ചു.
ആല്‍ബങ്ങളിലും സിനിമയിലും അഭിനയിക്കാന്‍ നിര്‍മ്മാതാക്കളുടെ മുന്നില്‍ വഴങ്ങേണ്ടിവരും എന്നും ആല്‍ബങ്ങളുടെ മറവില്‍ പല സെക്‌സ് റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന ആല്‍ബങ്ങളുടെ മേയ്ക്കപ് മാന്റെയും ഇയാളുടെ കൈവശമുള്ള പെണ്‍കുട്ടികളുടെ വീഡിയോയും ഇത് സംബന്ധിച്ച് ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയും പങ്കുവച്ചാണ് സാധിക പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ആല്‍ബം നിര്‍മ്മിക്കാനെന്ന വ്യാജേന ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ ഒരു ആല്‍ബത്തിന്റെ കോര്‍ഡിനേറ്ററെ ബന്ധപ്പെടുന്നത് മുതലാണ് വാര്‍ത്താ വീഡിയോ തുടങ്ങുന്നത്. ഇയാള്‍ ആല്‍ബങ്ങളുടെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന പ്രധാന പിംമ്പാണ്. ഇയാള്‍ പെണ്‍കുട്ടികളെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ അരികില്‍ എത്തിക്കുന്നതാണ് വീഡിയോ. ഇത്തരത്തില്‍ നിരവധി ചതിക്കുഴികള്‍ പെണ്‍കുട്ടികളെ കാത്തിരിക്കുന്നുവെന്നാണ് സാധിക പറയുന്നത്.
അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ.. നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരന്മാര്‍ ഒരിക്കലും കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക... ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി എന്നും സാധിക പറയുന്നു.