ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാന്‍ തോന്നും; ആ കണ്ണുകളില്‍ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്; രേവതിയെ കുറിച്ച് കുറിപ്പുമായി മഞ്ജു സുനിച്ചന്‍

Malayalilife
 ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാന്‍ തോന്നും; ആ കണ്ണുകളില്‍ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്; രേവതിയെ കുറിച്ച് കുറിപ്പുമായി  മഞ്ജു സുനിച്ചന്‍

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസില്‍ എത്തിയതോടെ പെട്ടുപോയി. അതുവരെ താരത്തിന് ഉണ്ടായിരുന്ന ഇമേജ് മാറി. രജിത് കുമാറുമായുണ്ടായ അടിയും മഞ്ജുവിന്റെ സംസാര രീതിയും പ്രേക്ഷകര്‍ക്ക് മഞ്ജുവിനോടുള്ള താല്‍പര്യം കുറച്ചു. പകരം വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തി. എന്നാൽ ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.

 മഞ്ജു ഫേസ്ബുക്കിലൂടെ നടി രേവതിയെ കുറിച്ചാണ് പങ്കുവെച്ചിരിക്കുന്നത്. എത്ര ലാളിത്യമാണ് അവര്‍ക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാന്‍ തോന്നും ആ കണ്ണുകളില്‍ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം.. മഞ്ജു സുനിച്ചന്‍ കുറിച്ചു. രേവതിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവിന്റെ കുറിപ്പ്.

കിഴക്കമ്പലത്തു നിന്നുള്ള എന്റെ യാത്രയില്‍ എനിക്ക് ഒരുപാട് ഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് എന്റെ അടുത്ത് നില്കുന്നത്.. നമ്മുടെ ഭാനുമതി.. എത്ര ലാളിത്യമാണ് അവര്‍ക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാന്‍ തോന്നും ആ കണ്ണുകളില്‍ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം..

Actress manju sunichan fb post about actress revathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES