Latest News

നെഗറ്റീവ് റോളുകളില്‍ നിന്ന് റൊമാന്റിക് വേഷത്തിലേക്ക്; വിശേഷങ്ങള്‍ പങ്കുവെച്ച്‌ നടി സോനു സതീഷ്

Malayalilife
നെഗറ്റീവ് റോളുകളില്‍ നിന്ന് റൊമാന്റിക് വേഷത്തിലേക്ക്;  വിശേഷങ്ങള്‍ പങ്കുവെച്ച്‌ നടി സോനു സതീഷ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ ഏറെ പരിചിതയായ നടിയാണ് സോനു സതീഷ്.  വാൽക്കണ്ണാടി എന്ന ടെലിവിഷൻ പരമ്പര അവതരിപ്പിക്കാനായി എത്തിയ താരമാണ് പിന്നീട് അഭിനയ ലോകത്തേക്ക് ചുവട് വച്ചത്.  സോനുവിനെ പ്രേക്ഷകരുടെ ഇടയിൽ സ്ത്രീധനത്തിലെ വേണി എന്ന വില്ലത്തിയുടെ വേഷം ശ്രദ്ധേയയാക്കി. എന്നാൽ ഇപ്പോൾ സ്ഥിരം ചെയ്തു വന്നിരുന്ന വില്ലത്തി വേഷത്തില്‍ നിന്നും മോചനം കിട്ടിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സോനു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോനു ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

'എനിക്ക് മലയാളം സീരിയലുകള്‍ നഷ്ടമായി തുടങ്ങിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ദേവു എന്ന കഥാപാത്രം എന്നെ തേടിയെത്തിയത്. അതിന്റെ പ്ലോട്ട് ഇഷ്ടമായപ്പോള്‍, ചെയ്യാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ വിഷമകരമായിരുന്നു കാര്യങ്ങള്‍. ഭാഗ്യത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചു. ഇപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്', സോനു പറയുന്നു.

പരമ്ബരകളിലെല്ലാം നെഗറ്റീവ് റോളുകള്‍ ചെയ്തു. അങ്ങനെ, എനിക്ക് ഒരിക്കലും ഒരു റൊമാന്‍റിക് വേഷം ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഈ പരമ്ബരയില്‍ അതിന് സാധിച്ചു. റിച്ചാര്‍ഡും ഞാനു തമ്മില്‍ ഓഫ് സ്ക്രീനില്‍ നല്ല ബോണ്ടാണ്. ഇത് ദേവുവിനെയും സൂര്യനെയും നന്നായി അവതരിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പ്രേക്ഷകര്‍ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതില്‍ സന്തോഷമുണ്ട് സോനു പറയുന്നു.

Actress Sonu Satheesh shares her experiences from negative roles to romantic roles

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക