സീതാകല്യാണത്തിലെ അംബികാദേവി; നടി സോന നായരുടെ ഭര്‍ത്താവ് ആരെന്ന് അറിയുമോ; താരത്തിന്റെ വീട്ടുവിശേഷങ്ങള്‍ അറിയാം

Malayalilife
 സീതാകല്യാണത്തിലെ അംബികാദേവി; നടി സോന നായരുടെ ഭര്‍ത്താവ് ആരെന്ന് അറിയുമോ; താരത്തിന്റെ വീട്ടുവിശേഷങ്ങള്‍ അറിയാം

ലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നടി സോനാ നായരെ കുറിച്ച് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ല. സിനിമകളിലും സീരിലുകളിലുമൊക്കെയായി താരം ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുമ്പില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സീതാ കല്യാണത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്ന സോനാ നായരുടെ വീട്ടുകാര്യവും വിശേഷങ്ങളും അറിയാം.

ബാലതാരമായിട്ടാണ് സോന നായര്‍ അഭിനയരംഗത്തേത്ത് എത്തുന്നെങ്കിലും ജയറാം നായകനായ തൂവല്‍കൊട്ടാരമാണ് നടിയെ മലയാള സിനിമയില്‍ സജീവമാക്കിയത്. തിരുവനന്തപുരം സ്വദേശിയാണ് സോന നായര്‍. നടിയുടെ അച്ഛന്‍ ഒരു പ്രവാസിയും അമ്മ ടീച്ചറുമായിരുന്നു. തലസ്ഥാനത്തെ അമ്പലമുക്കിലുള്ള വീട്ടിലായിരുന്നു താരത്തിന്റെ ബാല്യ കൗമാരങ്ങള്‍ കടന്നുപോയത്. കൂട്ടുകുടുംബത്തിന്റെ സന്തോഷത്തില്‍ വളര്‍ന്ന സോന വിവാഹം കഴിച്ച് കയറിചെന്നതും ഒരു കൂട്ടുകുടുംബത്തിലായിരുന്നു. സിനിമാരംഗത്ത് തന്നെയുള്ള ഒരാളെയാണ് താരം വിവാഹം ചെയ്തത്. ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമയില്‍ ഛായാഗ്രാഹകനാണ്. 

പിന്നീട് നാലാഞ്ചിറയില്‍ താരദമ്പതികള്‍ സ്വന്തമായി വീടുവച്ചു. പഴമയുടെ പ്രൗഡി വിളിച്ചോതുന്ന രീതിയിലെ വീടാണ് സോന നായരുടെത്. നീളന്‍ വരാന്തകളും നിറയെ തൂണുകളുമുള്ള പരമ്പരാഗത തനിമയില്‍ ഒരുക്കിയ വീട്ടില്‍ നിരവധി സീരിയലുകളും പരസ്യങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്.  സോനയുടെ ഭര്‍ത്താവിന്റെ രണ്ടു സഹോദരിമാരുടെ വീടും ഇവിടെത്തന്നെയാണ്. ഒറ്റ മതിലിനുള്ളില്‍ മൂന്നു വീടുകള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കറോളം ഭൂമിയിലാണ് മൂന്നു വീടുകളും. നിറയെ മരങ്ങളും ചെടികളുമൊക്കെ തണല്‍ വിരിക്കുന്ന പ്ലോട്ട്. 

എന്നാല്‍ വീട് താല്‍കാലികമായി അടച്ചിട്ട് ഇവര്‍ കുടുംബസമേതം നഗരത്തിലെ കരമനയിലെ 3 ബെഡ്‌റൂം ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. വെള്ള നിറത്തിനോട് താരത്തിന് ഏറെ താല്‍പര്യമുണ്ട്. അതിനാല്‍ വൈറ്റ് ബ്രൗണ്‍ കളര്‍ തീമാണ് ഫ്‌ലാറ്റില്‍ നല്‍കിയിരിക്കുന്നത്. അത്യാവശ്യം ക്യൂരിയോസും പെയിന്റിങ്ങുകളുമൊക്കെ നല്‍കി ഫ്‌ലാറ്റ് താരം അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ താല്‍കാലിമായി പൂട്ടിയിട്ടിരിക്കുകയാണെങ്കിലും വിശേഷ ദിവസങ്ങളില്‍ നാലാഞ്ചിറയിലെ വീട്ടില്‍ എല്ലാവരും ഒത്തുചേരുമെന്നും താരം പറയുന്നു.

Read more topics: # Actress Sona nair,# family and home
Actress Sona nair family and home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES