Latest News

മരുന്നുകള്‍ കഴിച്ചിട്ട് പോലും രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല; അഭിനയ ലോകത്തു നിന്നും താല്‍ക്കാലികമായി മാറിനില്‍ക്കുന്നു; സീരിയല്‍ നടി അഞ്ജുശ്രീ രോഗത്തെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
 മരുന്നുകള്‍ കഴിച്ചിട്ട് പോലും രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല; അഭിനയ ലോകത്തു നിന്നും താല്‍ക്കാലികമായി മാറിനില്‍ക്കുന്നു; സീരിയല്‍ നടി അഞ്ജുശ്രീ രോഗത്തെക്കുറിച്ച് പങ്ക് വച്ചത്

മൗനരാഗത്തിലെ കാദംബരിയായും മിഴിരണ്ടിലും പരമ്പരയിലെ കാവേരിയായും പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അഞ്ജുശ്രീ ഭദ്രന്‍. ഇപ്പോഴിതാ, മിഴിരണ്ടിലും പരമ്പര അവസാനിച്ചതിനു പിന്നാലെ താന്‍ ഒരു അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ രോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് തിരിച്ചറിഞ്ഞ ഈ രോഗം ഇപ്പോള്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ഉള്ളത്. മരുന്നുകള്‍ കഴിച്ചിട്ട് പോലും രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായിട്ടില്ല. അതുകൊണ്ടു തന്നെ അഭിനയ ലോകത്തു നിന്നും താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നും അധികം വൈകാതെ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു.

നടി പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്: നിങ്ങള്‍ ഓട്ടോഫോബിയ എന്നു കേട്ടിട്ടുണ്ടോ? കഴിഞ്ഞ ഏഴുമാസമായി ഞാന്‍ ഈ രോഗാവസ്ഥയിലൂടെ കടന്നു പോവുകയാണ്. ചികിത്സകള്‍ എടുക്കുന്നുണ്ട്. പക്ഷെ, ആ മരുന്നുകള്‍ എന്നെ വളരെയധികം അവശയാക്കിയിരിക്കുന്നു. അതെന്റെ ശരീരത്തേയും വളരെ മോശമായി ബാധിച്ചിരിക്കുകയാണ്. ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ പോലും പലപ്പോഴും ബോധം നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടു തന്നെ തല്‍ക്കാലം മരുന്നുകളെല്ലാം ഈ രോഗം മാനസികമായി ഉണ്ടാക്കുന്ന, എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ഇനി ശ്രമിക്കുന്നത്. ഇതുവരെയുള്ള ചികിത്സകള്‍ മൂലം രോഗത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് താനുള്ളത്. എന്നാല്‍ എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോള്‍ ഞാനെന്റെ കരിയറില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. എന്നെയും എന്റെ മാനസികാരോഗ്യവും മെച്ചപ്പെടുത്തിയ ശേഷം താന്‍ തിരിച്ചു വരും. എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഓട്ടോഫോബിയ എന്ന രോഗാവസ്ഥയാണ് നടിയ്ക്ക്. എന്നുവച്ചാല്‍ ഒറ്റയ്ക്കിരിക്കാന്‍ പേടി തോന്നുന്ന അവസ്ഥയാണത്. ഏതെങ്കിലും ഒറ്റയ്ക്കിരിക്കുന്ന അവസ്ഥകളില്‍ അതു പകലാണെങ്കില്‍ പോലും ഭയം. പേടി, സഹിക്കാന്‍ കഴിയാത്തത്ര സങ്കടം, എത്രയും പെട്ടെന്ന് അവിടം വിട്ട് പോകണമെന്ന് തോന്നുന്ന അവസ്ഥ. ഇതൊക്കെ വളരെ ഭീകരമായി തോന്നുന്ന രോഗാവസ്ഥയാണിത്. ഇതു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കും. വയറു വേദന, തലവേദന, നടുവേദന, മസില്‍ പെയിന്‍, ഉറക്കമില്ലായ്മ ഇതൊക്കെ അതോടൊപ്പം ഉണ്ടാകും.

നിരവധി പരമ്പരകളില്‍ സഹനടിയായി വേഷമിട്ടാണ് അഞ്ജുശ്രീ ഭദ്രന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. അതില്‍ ആദ്യത്തെ പരമ്പര മൗനരാഗമായിരുന്നു. പരമ്പരയില്‍ പ്രകാശന്റെ മൂത്തമകളായി വേഷമിട്ട അഞ്ജുശ്രീ പിന്നാലെയാണ് പൂക്കാലം വരവായ് എന്ന സീരിയലില്‍ സപ്തതിയായി വേഷമിട്ടിരുന്ന ആരതി സോജനു പകരക്കാരിയായി എത്തിയത്. മിനിസ്‌ക്രീനിലേക്ക് പ്രവേശിച്ച് രണ്ടാം വര്‍ഷമാണ് ഒരു നായികയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തിലേക്ക് അഞ്ജുശ്രീ എത്തിയത്. ഈ പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് മിഴിരണ്ടിലും പരമ്പരയിലെ കാവേരിയായും എത്തിയത്. അതിനിടെ കുടുംബവിളക്കിലെ മരുമകളായ അനന്യയുടെ മകളുടെ കെയര്‍ ടേക്കറായും അഞ്ജുശ്രീ അഭിനയിച്ചിരുന്നു.

ഇങ്ങനെ പ്രശസ്തമായ പരമ്പരകളിലെ പ്രധാന മുഖങ്ങളില്‍ ഒരാളായി എത്തിയ അഞ്ജുശ്രീ മിഴിരണ്ടിലും പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് തന്റെ രോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.


 

Actress Anjusree Bhadran health Condition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക