Latest News

ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല; പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല: അനൂപ് കൃഷ്ണൻ

Malayalilife
 ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല;  പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല: അനൂപ് കൃഷ്ണൻ

സീത കല്യാണം എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പരമ്പരയിൽ തിളങ്ങി നിൽക്കവെയാണ് താരം ബിഗ് ബോസ് സീസൺ 3  യിൽ മത്സരാർത്ഥിയായ എത്തിയതും. ജനുവരി 23 നാണ് അനൂപിന്റെ വിവാഹം. എന്നാൽ ഇപ്പോൾ ബോഡി ഷൈമിങ് നടത്തിയവർക്ക് എതിരെ താരം രംഗത്ത് എത്തിയിരിക്കുകയാണ്. 

തങ്ങളുടെ എൻഗേജ്‌മെന്റിന്റെ ചിത്രം കണ്ടിട്ട് ഒരുപാട് നല്ലതും ചീത്തയുമായ കമന്റുകൾ വന്നിരുന്നു. ഐശ്വര്യയെ ബോഡി ഷെയിമിങ് ചെയ്യുന്ന തരത്തിലുള്ളവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല.  പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ലഎന്നും എനിക്ക് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടായാൽ അവിടെനിന്ന് മാറിപ്പോവുകയാണ് പതിവ്. താൻ മറ്റുള്ളവരെ നോവിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. പക്ഷെ നമ്മുടെ വളരെ സ്വകാര്യമായ ഇടത്തിലേക്ക് ആരെങ്കിലും കടന്നുകയറിയാൽ നമുക്ക് പ്രതികരിക്കേണ്ടിവരും. അത് ഏതൊരു ജീവിയും ചെയ്യുന്നതാണെന്നും അതാണ് അന്ന് ഞാനും ചെയ്തത്. പ്രതികരിക്കണം എന്നുള്ളതുകൊണ്ട് എന്റെ രീതിയിൽ മാന്യമായ മറുപടി നൽകുകയാണ് താൻ ചെയ്ത്ത്.

ഞങ്ങൾ പരസ്പരം സ്‌നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല എന്നായിരുന്നു തന്റെ പ്രതികരണം എന്ന് അനൂപ് പറയുന്നു. അതേസമയം ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകൾ കേട്ട് പരിചയം ഉണ്ടെന്നും കേരള സമൂഹം ഇങ്ങനെയൊക്കെയല്ലേ പെരുമാറുക എന്നും അനൂപ് പറയുന്നു.

Actor Anoop krishnan words about body shaiming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക