Latest News

അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ; ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാൾ; നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് കുറിപ്പുമായി അനീഷ് രവി

Malayalilife
അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ; ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാൾ; നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് കുറിപ്പുമായി അനീഷ് രവി

മിന്നുകെട്ട് എന്ന മെഗാഹിറ്റ് സീരിയലിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് അനീഷ് രവി. താരത്തെ കൂടുതലും ആളുകൾ തിരിച്ചറിയുന്നത് അനീഷ്  രവി എന്ന പേരിനേക്കാളും വില്ലജ് ഓഫീസറായ മോഹനകൃഷ്‌ണനിലൂടെയാണ്. ‘അളിയൻ Vs അളിയൻ’ എന്ന സീരിയലിലെ കനകൻ തുടങ്ങിയ നിരവധി പാരമ്ബരകളിലൂടെ ശ്രദ്ധ നേടാനും അനീഷിന് ഇന്ന് സാധിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ താരം നടനും നിർമാതാവുമായ ഉണ്ണി മുകുന്ദനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച്  എത്തിയിരിക്കുകയാണ്. 

അനീഷിന്റെ കുറിപ്പിലൂടെ ....

അതൊരു വെറും വാക്കല്ലായിരുന്നു . “അടുത്ത പ്രോജെക്ടിൽ ചേട്ടനുണ്ടാവും
അതിനായ് ഒരോർമ്മപ്പെടുത്തൽ കൂടി വേണ്ട” ഒടുവിൽ കണ്ടു പിരിഞ്ഞപ്പോൾ അദ്ദേഹം തന്ന വാക്കായിരുന്നു …! അത് സംഭവിച്ചു എന്നതാണ് സത്യം …!
സിനിമ അല്ലേ ഇത് പോലെ എത്രയോ പേർ വാഗ്ദാനങ്ങൾ തരാറുണ്ടായിരുന്നു …
പക്ഷെ ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിയ്ക്കു കാണാമായിരുന്നു അത് സത്യത്തിന്റേതായിരിന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തിയേറ്ററിൽ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിയ്ക്കുമ്പോൾ ഒരു കാൾ …
പരിചയമില്ലാത്ത നമ്പർ ..?
ഫോണെടുത്തു
അനീഷേട്ടനല്ലേ ..?
അതെ ..!
ഞാൻ അനൂപ്
“ഷഫീഖ്ന്റെ സന്തോഷം “ സിനിമയുടെ സംവിധായകനാണ്
ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു പുതിയ സിനിമയിൽ ഒരു നല്ല കഥാപാത്രം നൽകണമെന്ന് …!

അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ …
ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാൾ …

അനൂപ് ഒന്നു കൂടി കൂട്ടി ചേർത്തു ചേട്ടനെന്നെ അറിയാം …
ഓർമയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് അനൂപ് വാചാലനായി
ഒരുപാട് സന്തോഷം തോന്നി
നേട്ടങ്ങൾക്കരികിലൂടെ ചേർന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്
പക്ഷെ …
ഉണ്ണിയും അനൂപും ഓർമ്മകളുടെ വസന്തത്തിൽ “സന്തോഷം ”
കണ്ടെത്തുന്നവരാണെന്നറിയുമ്പോൾ അടക്കാനാകാത്ത “സന്തോഷം”

അങ്ങനെ “ഷഫീഖിന്റെ സന്തോഷം ”
സുബൈറിന്റെ കൂടി സന്തോഷമായി ….(എന്റെ കഥാപാത്രം )ഏപ്രിൽ 16 ന് ഷൂട്ട് തുടങ്ങി 21 ന് ഞാൻ അളിയൻസിന്റെ ലൊക്കേഷനിൽ നിന്നും ഈരാറ്റുപേട്ടയിലെത്തി ഒപ്പം കൂടി …

ഇന്നലെ ചെറിയ പെരുന്നാൾ ദിനത്തിൽ
ഞങ്ങൾ എല്ലാവരും രാവിലെ തന്നെ ഈരാറ്റു പേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി . ഇനി പൂജ . പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തിൽ പ്രാർത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളിൽ പതിഞ്ഞ കർപ്പൂരത്തിന് ഞാൻ ദീപം തെളിച്ചു ..

ഷൂട്ട് തകൃതിയായി നടക്കുന്നു
ഒന്നരമണിയായിക്ലൈമാക്സ് സീൻ ആണ്
ബ്രേക്ക് ആയിട്ടില്ല മട്ടൻ ബിരിയാണി എത്തി പക്ഷെ രണ്ട് ഷോട്ട് ബാക്കി ഉണ്ട് . പെട്ടെന്ന് ബാല (artor )പറഞ്ഞു “വിശക്കുന്നവർ .ഒരല്പം വെയിറ്റ് ചെയ്യണേ ..പൊട്ടിച്ചിരി ഉണർന്നു . സീൻ കഴിഞ്ഞു

സ്പെഷ്യൽ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാൻ തുടങ്ങി . അങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകൾക്കൊടുവിൽ എത്തിയ ചെറിയ പെരുന്നാൾ
ഷഫീക്കും കൂട്ടരും “സന്തോഷ”പൂർവ്വം ഒരുമിച്ച് ആഘോഷിച്ചു .

Actor aneesh ravi note about unni mukundan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക