Latest News

സീതയില്‍നിന്നും ഇന്ദ്രനെ പുറത്താക്കിയതിന് പിന്നില്‍ നടന്‍ ആദിത്യനോ?! സീതയില്‍നിന്നും ഷാനുവിനെ പുറത്താക്കിയത് ആദിത്യനെന്ന് ആരോപണം

കൃഷ്ണ വിജയ്‌
സീതയില്‍നിന്നും ഇന്ദ്രനെ  പുറത്താക്കിയതിന് പിന്നില്‍  നടന്‍ ആദിത്യനോ?!  സീതയില്‍നിന്നും ഷാനുവിനെ പുറത്താക്കിയത് ആദിത്യനെന്ന് ആരോപണം

ടന്‍ ആദിത്യന്റെയും നടി അമ്പിളി ദേവിയുടെയും കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കൊഴുക്കുന്നതിനിടെ പുതിയ ചില വെളിപ്പെടുത്തലുകള്‍ കൂടി സീരിയല്‍ രംഗത്ത് നിന്നും പുറത്ത് വരികയാണ്. സീത സീരിയലിലെ ഇന്ദ്രന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടന്‍ ഷാനവാസിന്റെ പുറത്താകലിന് പിന്നില്‍ നടന്‍ ആദിത്യന്‍ ആയിരുന്നു എന്ന വെളിപ്പെടുത്തല്‍ ആണത്. 

സീത സീരിയില്‍ നിന്നും അപ്രതീക്ഷിതമായിട്ടാണ് പ്രേക്ഷകരുടെ പ്രിയ താരമായ ഷാനവാസ് പുറത്തായത്. ഇത് ആരാധകരെ ഞെട്ടിച്ചു. ഇതിന് പിന്നാലെ സംവിധായകന്‍ ഗിരീഷ് കോന്നിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഷാനവാസിന്റെ ആരാധകര്‍ എന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആള്‍ക്കാര്‍ ആണ് ഇത് ചെയ്തത്. അസഭ്യവര്‍ഷവും വധഭീഷണിയും അതിര് കടന്നതോടെ ഗിരീഷ് കോന്നി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. ഇതോടെ നടന്‍ ഷാനവാസ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ രംഗത്ത് എത്തുകയും ചെയ്തു.' ഒരു നടന്‍ ആണ് എല്ലാറ്റിനും പിന്നില്‍ ' എന്ന് അന്നേ ഷാനവാസ് പറഞ്ഞിരുന്നു.

ജയന്‍ ആദിത്യന്റെ പേര് ഷാനവാസ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞില്ലെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഉള്ള എല്ലാവര്‍ക്കും കഥയിലെ വില്ലന്‍ ആരാണെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു എന്നാണ് സൂചന.

ജയന്‍ ആദിത്യന്‍ ജോയിന്‍ ചെയ്തതിന് ശേഷമാണത്രെ സീത സീരിയലില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതും. സീത സീരിയലില്‍ ഷാനവാസ് അഭിനയിച്ചിട്ട് മൂന്ന് മാസം ആവുന്നു.ഷാനവാസ് ചെയ്തു വന്ന ഇന്ദ്രന്‍ എന്ന കഥാപാത്രം കഥാപരമായി മരിച്ചു പോവുകയാണ്. എന്നാല്‍ ജയന്‍ ആദിത്യന്‍ കാരണം ഷാനവാസ് സീരിയലില്‍ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത് എന്നാണ് സൂചന. അമ്പതോളം ഫേയ്ക്ക് ഐഡിയില്‍ നിന്ന് സംവിധായകന്‍ ഗിരീഷ് കോന്നിയെ ഭീഷണിപ്പെടുത്തിയതും ജയന്‍ ആദിത്യന്‍ ആണെന്നാണ് ആരോപണം. പേര് പരാമര്‍ശിക്കാതെ ഷാനു ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more topics: # Actor Adithyan,# Shanavas,# Seetha serial
Actor Adithyan about Shanavas in Seetha serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES