Latest News

ഇത്തരത്തിലൊരു ആശംസയ്ക്കു പകരം റീത്ത് വച്ചാല്‍ മതിയായിരുന്നു; ഞാന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ഒരു വൃത്തികെട്ട മുഖമാണ് ഇവരുടേത്; വിവാഹാശംസ നേര്‍ന്ന നടി ജീജാ സുരേന്ദ്രന് നേരെ രോക്ഷാകുലനായി നടന്‍ ആദിത്യന്‍ ജയന്‍

Malayalilife

ടന്‍ ആദിത്യനും നടി അമ്പിളിദേവിയും വിവാഹിതരായത് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ആദിത്യന്‍ നാലുവിവാഹം കഴിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തിയത്. ഇതിനൊപ്പം അമ്പിളിദേവിയുടെ ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച് മുന്‍ഭാര്യയുടെ വിവാഹം ആഘോഷിച്ചത് പ്രേക്ഷകരെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് ആദിത്യന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ തന്റെ ജീവിതം തന്നെ തകര്‍ത്ത നടി ആരാണെന്ന് ആദിത്യന്‍ ജെബി ജംഗ്ഷനില്‍ വെളിപ്പെടുത്തിയിരിക്കയാണ്.

മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളിദേവിയും ആദിത്യനും അവരുടെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അതില്‍ തന്റെ ജീവിതം തകര്‍ത്ത ഒരു നടിയെ പറ്റി സൂചന ആദിത്യന്‍ നല്‍കിയിരുന്നു. തന്റെ ആദ്യ ഭാര്യയെ അഭിനയിക്കാന്‍ കൂട്ടിക്കൊണ്ടുപോയത് ഈ നടിയാണെന്നും തന്റെ ജീവിതം അപ്പാടെ ഇവര്‍ തകര്‍ത്തെന്നും പേര് പരാമര്‍ശിക്കാതെയാണ് ആദിത്യന്‍ പറഞ്ഞത്.

മലയാളി ലൈഫിന്റെ അഭിമുഖത്തിന് പിന്നാലെയാണ് ജെബി ജംഗ്ഷനില്‍ താരദമ്പതികള്‍ എത്തിയത്. ഇതിലാകട്ടെ ജീജ സുരേന്ദ്രന്‍ എന്ന നടി ആശംസയര്‍പ്പിച്ച് സംസാരിച്ചതിന് പിന്നാലെ ആദിത്യന്‍ രോഷാകുലനാകുകയായിരുന്നു. ഇവരാണ് ജീവിതം നശിപ്പിച്ചതെന്നും ആദിത്യന്‍ പറഞ്ഞു. സ്നേഹത്തൂവല്‍ എന്ന സീരിയലിലെ നിങ്ങള്‍ രണ്ടു പേരുടെയും അമ്മ ഞാനായിരുന്നു എന്ന ആമുഖത്തോടെയാണ് ജീജയുടെ മുഖം ഇവരുടെ ഇന്റര്‍വ്യുവിനിടെയില്‍ സ്‌ക്രീനില്‍ തെളിഞ്ഞത്. അഞ്ഞൂറിനു മുകളില്‍ എപ്പിസോഡു പോയ ആ സീരിയല്‍ ലോക്കേഷനില്‍ ആദിത്യന്റെയും അമ്പിളിയുടെയും മാനസിക അടുപ്പം തങ്ങള്‍ മനസിലാക്കിയെന്നും എന്നാല്‍ രണ്ടുപേരും വെറെ കല്യാണം കഴിക്കുകയായിരുന്നുവെന്നും ജീജ പറയുന്നു.

 ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടെന്നു വെച്ചപ്പോഴും ആദിത്യന്‍ അമ്പിളിയെ സ്വീകരിച്ചപ്പോഴും  വീണ്ടും ഞങ്ങള്‍ക്ക് സ്ന്തോഷം തന്നെയാണ്. ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇനി മൂന്നാമത് കല്യാണം നിങ്ങള്‍ രണ്ടുപേരും ചെയ്യരുത്. ജീവിതത്തില്‍ അഡജസ്റ്റ്മെന്റ് എന്നുളളത് അത്യാവശ്യ ഘടകമാണ് എന്നു പറഞ്ഞാണ് ജീജ ആശംസകള്‍ ഇരുവര്‍ക്കും അറിയിച്ചത്. എന്നാല്‍ ജീജയുടെ മുഖം മാഞ്ഞതോടെ ആദിത്യന്‍ രോഷാകുലനാകുകയായിരുന്നു. തന്റെ ജീവിതം നശിപ്പിച്ചത് ഇവരാണെന്നാണ് ആദിത്യന്‍ പൊട്ടിത്തെറിച്ചത്. എന്റെ ഭാര്യയായ പെണ്‍കുട്ടിയെ അഭിനയിക്കാന്‍ കൊണ്ടുപോയി അഭിനയിപ്പിച്ചത് ഈ സ്ത്രീയാണ്. ഇവരെന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞെന്നും എനിക്കറിയാം. ഇപ്പോള്‍ ഇവരെന്നെ ഇത്രയും നല്ലത് പറഞ്ഞപ്പോള്‍ ചേച്ചീ എന്നു പറഞ്ഞ് എനിക്ക് രോമാഞ്ചം വരാം പക്ഷേ കഴിഞ്ഞ 2011 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു വൃത്തികെട്ട മുഖമാണ് ഈ നടിയെന്നും ആദിത്യന്‍ പറയുന്നു.

ഇത് എന്ത് ആശംസയാണ് ഇതിനെക്കാളും അവര്‍ റീത്ത് വച്ചാല്‍ പോരെ. അവരു ഇപ്പോഴും പറഞ്ഞത് മൂന്നാമതൊരു വിവാഹത്തെക്കുറിച്ചാണ്. അവരുടെ ഉളളില്‍ നെഗറ്റീവാണ്. എന്റെ ഭാര്യയെ വിളിച്ചുകൊണ്ടു പോയി അഭിനയിപ്പിക്കാന്‍ കൊണ്ടുപോയത് ഇവരാണ്. തന്റെ ജീവിതത്തിലെ ഏറെ പ്രതിസന്ധികളുടെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത് ഈ നടിയാണ്. വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് വരെ കാര്യങ്ങള്‍ എത്തി. 2018ല്‍ മാമാങ്കത്തിന്റെ സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പോലും പ്രശ്നങ്ങളായി എന്നും ആദിത്യന്‍ പറയുന്നു. അതേസമയം മനസില്‍ മറ്റൊന്ന് വച്ച് ആശംസ ആറിയിച്ച നടിയെ സത്യങ്ങള്‍ പറഞ്ഞ് പൊളിച്ചടുക്കിയ ആദിത്യന്് സീരിയല്‍ രംഗത്ത് നിന്നും അഭിനന്ദനങ്ങള്‍ നിറയുകയാണ്. മാന്യതയുള്ളതിനാല്‍ പേര് വെളിപ്പെടുത്താതെ മുമ്പ് ആദിത്യന്‍ നടിയെ പറ്റി പരാമര്‍ശിച്ചെങ്കിലും ഇപ്പോള്‍ ജെബി ജംഗ്ഷനില്‍ വന്ന് ആശംസകള്‍ അറിയിച്ചതോടെയാണ് തന്റെ നിയന്ത്രണം വിട്ടതെന്ന് ആദിത്യന്‍ വ്യക്തമാക്കുന്നു. അതേസമയം ആദിത്യന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ഈ നടിയാണെന്നത് സീരിയല്‍ രംഗത്തെ പലരും സ്ഥിരീകരിക്കുന്നുണ്ട്.

നടന്‍ ആദിത്യനും നടി അമ്പിളിദേവിയും വിവാഹിതരായത് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ആദിത്യന്‍ നാലുവിവാഹം കഴിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തിയത്. ഇതിനൊപ്പം അമ്പിളിദേവിയുടെ ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച് മുന്‍ഭാര്യയുടെ വിവാഹം ആഘോഷിച്ചത് പ്രേക്ഷകരെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് ആദിത്യന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ തന്റെ ജീവിതം തന്നെ തകര്‍ത്ത നടി ആരാണെന്ന് ആദിത്യന്‍ ജെബി ജംഗ്ഷനില്‍ വെളിപ്പെടുത്തിയിരിക്കയാണ്.

മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളിദേവിയും ആദിത്യനും അവരുടെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അതില്‍ തന്റെ ജീവിതം തകര്‍ത്ത ഒരു നടിയെ പറ്റി സൂചന ആദിത്യന്‍ നല്‍കിയിരുന്നു. തന്റെ ആദ്യ ഭാര്യയെ അഭിനയിക്കാന്‍ കൂട്ടിക്കൊണ്ടുപോയത് ഈ നടിയാണെന്നും തന്റെ ജീവിതം അപ്പാടെ ഇവര്‍ തകര്‍ത്തെന്നും പേര് പരാമര്‍ശിക്കാതെയാണ് ആദിത്യന്‍ പറഞ്ഞത്.

മലയാളി ലൈഫിന്റെ അഭിമുഖത്തിന് പിന്നാലെയാണ് ജെബി ജംഗ്ഷനില്‍ താരദമ്പതികള്‍ എത്തിയത്. ഇതിലാകട്ടെ ജീജ സുരേന്ദ്രന്‍ എന്ന നടി ആശംസയര്‍പ്പിച്ച് സംസാരിച്ചതിന് പിന്നാലെ ആദിത്യന്‍ രോഷാകുലനാകുകയായിരുന്നു. ഇവരാണ് ജീവിതം നശിപ്പിച്ചതെന്നും ആദിത്യന്‍ പറഞ്ഞു. സ്നേഹത്തൂവല്‍ എന്ന സീരിയലിലെ നിങ്ങള്‍ രണ്ടു പേരുടെയും അമ്മ ഞാനായിരുന്നു എന്ന ആമുഖത്തോടെയാണ് ജീജയുടെ മുഖം ഇവരുടെ ഇന്റര്‍വ്യുവിനിടെയില്‍ സ്‌ക്രീനില്‍ തെളിഞ്ഞത്. അഞ്ഞൂറിനു മുകളില്‍ എപ്പിസോഡു പോയ ആ സീരിയല്‍ ലോക്കേഷനില്‍ ആദിത്യന്റെയും അമ്പിളിയുടെയും മാനസിക അടുപ്പം തങ്ങള്‍ മനസിലാക്കിയെന്നും എന്നാല്‍ രണ്ടുപേരും വെറെ കല്യാണം കഴിക്കുകയായിരുന്നുവെന്നും ജീജ പറയുന്നു.

 ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടെന്നു വെച്ചപ്പോഴും ആദിത്യന്‍ അമ്പിളിയെ സ്വീകരിച്ചപ്പോഴും  വീണ്ടും ഞങ്ങള്‍ക്ക് സ്ന്തോഷം തന്നെയാണ്. ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇനി മൂന്നാമത് കല്യാണം നിങ്ങള്‍ രണ്ടുപേരും ചെയ്യരുത്. ജീവിതത്തില്‍ അഡജസ്റ്റ്മെന്റ് എന്നുളളത് അത്യാവശ്യ ഘടകമാണ് എന്നു പറഞ്ഞാണ് ജീജ ആശംസകള്‍ ഇരുവര്‍ക്കും അറിയിച്ചത്. എന്നാല്‍ ജീജയുടെ മുഖം മാഞ്ഞതോടെ ആദിത്യന്‍ രോഷാകുലനാകുകയായിരുന്നു. തന്റെ ജീവിതം നശിപ്പിച്ചത് ഇവരാണെന്നാണ് ആദിത്യന്‍ പൊട്ടിത്തെറിച്ചത്. എന്റെ ഭാര്യയായ പെണ്‍കുട്ടിയെ അഭിനയിക്കാന്‍ കൊണ്ടുപോയി അഭിനയിപ്പിച്ചത് ഈ സ്ത്രീയാണ്. ഇവരെന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞെന്നും എനിക്കറിയാം. ഇപ്പോള്‍ ഇവരെന്നെ ഇത്രയും നല്ലത് പറഞ്ഞപ്പോള്‍ ചേച്ചീ എന്നു പറഞ്ഞ് എനിക്ക് രോമാഞ്ചം വരാം പക്ഷേ കഴിഞ്ഞ 2011 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു വൃത്തികെട്ട മുഖമാണ് ഈ നടിയെന്നും ആദിത്യന്‍ പറയുന്നു.

ഇത് എന്ത് ആശംസയാണ് ഇതിനെക്കാളും അവര്‍ റീത്ത് വച്ചാല്‍ പോരെ. അവരു ഇപ്പോഴും പറഞ്ഞത് മൂന്നാമതൊരു വിവാഹത്തെക്കുറിച്ചാണ്. അവരുടെ ഉളളില്‍ നെഗറ്റീവാണ്. എന്റെ ഭാര്യയെ വിളിച്ചുകൊണ്ടു പോയി അഭിനയിപ്പിക്കാന്‍ കൊണ്ടുപോയത് ഇവരാണ്. തന്റെ ജീവിതത്തിലെ ഏറെ പ്രതിസന്ധികളുടെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത് ഈ നടിയാണ്. വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് വരെ കാര്യങ്ങള്‍ എത്തി. 2018ല്‍ മാമാങ്കത്തിന്റെ സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പോലും പ്രശ്നങ്ങളായി എന്നും ആദിത്യന്‍ പറയുന്നു. അതേസമയം മനസില്‍ മറ്റൊന്ന് വച്ച് ആശംസ ആറിയിച്ച നടിയെ സത്യങ്ങള്‍ പറഞ്ഞ് പൊളിച്ചടുക്കിയ ആദിത്യന്് സീരിയല്‍ രംഗത്ത് നിന്നും അഭിനന്ദനങ്ങള്‍ നിറയുകയാണ്. മാന്യതയുള്ളതിനാല്‍ പേര് വെളിപ്പെടുത്താതെ മുമ്പ് ആദിത്യന്‍ നടിയെ പറ്റി പരാമര്‍ശിച്ചെങ്കിലും ഇപ്പോള്‍ ജെബി ജംഗ്ഷനില്‍ വന്ന് ആശംസകള്‍ അറിയിച്ചതോടെയാണ് തന്റെ നിയന്ത്രണം വിട്ടതെന്ന് ആദിത്യന്‍ വ്യക്തമാക്കുന്നു. അതേസമയം ആദിത്യന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ഈ നടിയാണെന്നത് സീരിയല്‍ രംഗത്തെ പലരും സ്ഥിരീകരിക്കുന്നുണ്ട്.

Read more topics: # Actor Adithyan,# Ambili Devi,# Jija Surendran
Actor Adithyan Jayan against actress Jija Surendran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES