Latest News

രജിത്തിന് വെല്ലുവിളിയുമായി ജെസ്ല മാടശ്ശേരി!ബിഗ്ബോസില്‍ ഇനിയാണ് വേറെ ലെവല്‍ കളിയെന്ന് പ്രേക്ഷകര്‍!

Malayalilife
topbanner
രജിത്തിന് വെല്ലുവിളിയുമായി ജെസ്ല മാടശ്ശേരി!ബിഗ്ബോസില്‍ ഇനിയാണ് വേറെ ലെവല്‍ കളിയെന്ന് പ്രേക്ഷകര്‍!

ബിഗ്‌ബോസ് സീസണ്‍ 2 ല്‍ നിന്നും ഇതുവരെ നാലുപേര്‍ പുറത്തുപോയപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടു പെണ്‍പുലികള്‍ ഷോയിലേക്ക് എത്തിയിരിക്കയാണ്. ദയ അശ്വതിയും ജെസ്ല മാടശ്ശേരിയുമാണ് ഇവര്‍. തങ്ങളുടെ നിലപാടുകളിലൂടെയാണ് ഇവര്‍ സോഷ്യല്‍മീഡിയക്ക് പരിചിതര്‍. ആരോടും എന്തും പറയാന്‍ മടിയില്ലാത്തവരാണ് ഇവര്‍. അതിനാല്‍ തന്നെ ഒതുങ്ങിയ പ്രകൃതക്കാരുള്ള ഷോയില്‍ ഇവര്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

സോഷ്യല്‍ മീഡിയയില്‍ സ്വന്തമായ ഒരിടം സ്ഥാപിച്ചവരാണ് ദയയും ജെസ്ലയും. മുസ്ലീമെങ്കിലും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാത്ത ജെസ്ല നിരവധി തവണ സൈബര്‍ ആക്രമണങ്ങല്‍ നേരിട്ടിട്ടുണ്ട്. പറയാനുള്ളത് എപ്പോഴും ധൈര്യപൂര്‍വ്വം പറയുന്ന ജസ്ല കൂടി എത്തുന്നതോടെ ബിഗ് ബോസ് രണ്ടാം സീസണ്‍ കൂടുതല്‍ ആവേശകരമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

മതജീവിതം വിട്ട് മതരഹിത ജീവിതത്തിലേക്ക് എത്തിയ തന്റെ അനുഭവം പറഞ്ഞും മതത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ എതിര്‍ത്തുമാണ് ജസ്ല സമീപകാലത്ത് ശ്രദ്ധ നേടിയത്. 'എസ്സെന്‍സ് ഗ്ലോബല്‍' പോലെയുള്ള യുക്തിവാദ വേദികളില്‍ ജസ്ല നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെയും തന്നെ മോശമായി പരാമര്‍ശിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെയുമൊക്കെ ജസ്ല നടത്തിയ പ്രതികരണങ്ങള്‍ കൈയടി നേടിയിരുന്നു. അതില്‍ ഫിറോസ് കുന്നംപറമ്പില്‍ വിഷയമാണ് സമീപകാലത്ത് ഏറെ ചര്‍ച്ചയായത്. ജെസ്ലയെ ആക്ഷേപിച്ചതിന്റെ പേരില്‍ ഫിറോസിന് മാപ്പുപറയേണ്ടിയും വന്നിരുന്നു.

ഇസ്‌ലാം മതം ഉപേക്ഷിച്ചയാള്‍ എന്നതിനേക്കാള്‍, മതം ഉപേക്ഷിച്ചു വന്നയാള്‍ എന്നറിയപെടാനാണ് താത്പര്യമെന്ന് ജെസ്ല ഷോയിലേക്ക് എത്തുംമുമ്പ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.. ഇസ്‌ലാം മതം മാത്രമല്ല മറ്റ് മതങ്ങളും ഇസ്ലാമിനെക്കാളും യുക്തിരഹിതമാണെന്നു തോന്നിയിട്ടുണ്ട്. മതമെന്ന് പറയുന്നത് മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞ്, പിന്നോട്ടു വലിക്കുന്ന സംഗതിയായാണ് തോന്നിയത്. ഇസ്ലാമിനോട് മാത്രമായിട്ടുള്ള ഒരു വെറുപ്പല്ല എനിക്ക്. ആദ്യം പഠിക്കണമെന്ന് തോന്നിയത് എന്റെ മതത്തെക്കുറിച്ചാണ്. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് കൂടുതല് പഠിക്കുന്നത്. എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത കാര്യങ്ങളായിരുന്നു മതത്തില്‍. ഒരു മതത്തിലും വിശ്വസിക്കുന്നില്ല.

എല്ലാവരും പറയുന്ന പോലെ ഞാന്‍ കലാപകാരിയോ അക്രമകാരിയോ ഭീകരവാദിയോ ഒന്നുമല്ല. പലപ്പോഴും ഞാനല്ല ബഹളമുണ്ടാക്കുന്നത്. ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ മറ്റുള്ളവര്‍ അതൊരു ബഹളത്തിന്റെ രീതിയില്‍ അവതരിപ്പിക്കുകയാണ് എന്നും ജെസ്ല പറയുന്നു. എല്ലാ മതങ്ങളും പുരുഷ കേന്ദ്രീകൃതമാണ്', ജനാധിപത്യപരമായ തുല്യതയ്ക്കുവേണ്ടിയുള്ള സ്വതന്ത്രമായിട്ടുള്ള വാദമാണ് തന്നെ സംബന്ധിച്ച് ഫെമിനിസമെന്നും താരം വെളിപ്പെടുത്തി. അതേസമയം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ ശ്രദ്ധനേടിയിട്ടുള്ള രജിത്തും ഫെമിനിസ്റ്റായ ജെസ്ലയും ഒരു കൂരയ്ക്ക് കീഴെ വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇനി ബിഗ്‌ബോസ് ഷോയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കാം

 

Read more topics: # jasla madassery,# bigbosse
jasla madassery bigbosse

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES