ആള്‍ക്കൂട്ടമുണ്ടാക്കി; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസ്

Malayalilife
 ആള്‍ക്കൂട്ടമുണ്ടാക്കി; തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസ്

തെലുങ്ക് താരം അല്ലു അര്‍ജുനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആള്‍ക്കൂട്ടം സൃഷ്ടിച്ചു എന്നതിനാണ് കേസെടുത്തിരിക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍?ഗ്രസ് എം.എല്‍.എ രവി ചന്ദ്ര കിഷോറിനുമെതിരെയും കേസ് എടുത്തിട്ടുണ്ട്.

ആന്ധ്ര പ്രദേശിലെ നന്ദ്യാലയിലെ രവി ചന്ദ്രയുടെ വസതിയില്‍ കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്‍ എത്തിയിരുന്നു. എം.എല്‍.എയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അല്ലുവിനെ കാണാന്‍ ആയിരകണക്കിന് ആരാധകരാണ് വസതിക്ക് കാത്തു നിന്നത്.

ആടുജീവിതം കണ്ടിട്ട് സിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്, ഇതിനു മുന്‍പ് അങ്ങനെ ഒരു കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല: പൃഥ്വിരാജ്അല്ലു അര്‍ജുന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി നിമിഷനേരം കൊണ്ട് പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം അല്ലു അര്‍ജുന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അനുവാദമില്ലാതെ രവിചന്ദ്ര അല്ലു അര്‍ജുനെ ക്ഷണിക്കുകയും ഇത് വലിയ ആള്‍ക്കൂട്ടത്തിനു കാരണമാവുകയും ചെയ്തതോടെയാണ് കേസെടുത്തത്.
ഇരുവര്‍ക്കുമെതിരെ നന്ദ്യാല്‍ പോലീസ് ആണ് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി.

case against allu arjun

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES