Latest News

കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; പ്രശസ്ത സീരിയല്‍ താരം  പവിത്ര ജയറാം ആന്ധ്രയില്‍   കാറപകടത്തില്‍ മരിച്ചു

Malayalilife
 കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; പ്രശസ്ത സീരിയല്‍ താരം  പവിത്ര ജയറാം ആന്ധ്രയില്‍   കാറപകടത്തില്‍ മരിച്ചു

തെലുങ്ക് ടെലിവിഷന്‍ സീരിയല്‍ ത്രിനയനിയിലൂടെ പ്രശസ്തയായ കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷന്‍ പരമ്പര 'ത്രിനയനി'യിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍  പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
 

pavithra Jayaram passed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES