ഗോവ കാണാന്‍ 'ബെസ്റ്റ്' നവംബര്‍ തന്നെ

Malayalilife
 ഗോവ കാണാന്‍ 'ബെസ്റ്റ്' നവംബര്‍ തന്നെ

പ്രായവ്യത്യാസമില്ലാതെ ഇന്ത്യന്‍ സഞ്ചാരികളുടെ 'ഹോട്ട് ഡെസ്റ്റിനേഷന്‍' ആണ് ഗോവ. ഏതു കാലാവസ്ഥയിലും ഒരു ബാഗും തൂക്കി വന്നിറങ്ങുവാന്‍ മാത്രം പരിചിതമായ ഇടം. എന്നിരുന്നാലും ഗോവയെന്നാല്‍ ബീച്ചും നൈറ്റ് ലൈഫും പാര്‍ട്ടിയും മാത്രമാണെന്ന ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ അത് ശരിയാണോ? ഗോവയിലെന്തുണ്ട് കാണുവാന്‍ എന്ന ചോദ്യത്തിന് മികച്ച ഉത്തരം എന്താണ് ഗോവയിലില്ലാത്തത് എന്ന മറുചോദ്യമാണ്. 

കാടുകളും വന്യജീവി സങ്കേതവും പുരാതനമായ കോട്ടകളും പോര്‍ച്ചുഗീസ് ഭരണത്തിന്റെ സ്മരണകള്‍ ഇന്നും നിലനിര്‍ത്തുന്ന ഗ്രാമവും വെള്ളച്ചാട്ടങ്ങളും കണ്ടല്‍ക്കാടും എന്തിനധികം റിവര്‍ ക്രൂസ് വരെ ഇവിടെയുണ്ട്. ഗോവയില്‍ നിങ്ങള്‍ എന്തു പ്ലാന്‍ ചെയ്തു വരുന്നു എന്നതിനേക്കാള്‍ ഏതു സീസണില്‍ വരുന്നു എന്നതാണ് നിങ്ങളുടെ യാത്രാ പ്ലാനുകളെ നിശ്ചയിക്കുന്നത്. മഴക്കാലത്താണ് നിങ്ങളുടെ യാത്രയെങ്കില്‍ ഇവിടുത്തെ കാടും മണ്‍സൂണ്‍ ട്രക്കിങ്ങും ഒപ്പംതന്നെ ദൂത്സാഗര്‍ വെള്ളച്ചാട്ടവുമെല്ലാം അതില്‍ ഉള്‍പ്പെടും...

എന്നാല്‍ ഈ നവംബര്‍ മാസത്തിലാണ് ഗോവയിലേക്കുള്ള യാത്രയെങ്കിലോ?? ക്രിസ്മസും ന്യൂ ഇയറും ഗോവയിലെ സീസണ്‍ ആയതിനാല്‍ അധികമാരും ഈ സമയത്ത് ഇവിടെ എത്താറില്ല... അതുതന്നെയാണ് ഈ നവംബര്‍ മാസത്തെ ഗോവയിലെ ഏറ്റവും വലിയ അട്രാക്ഷന്‍... 

കാലാവസ്ഥ ഗംഭീരം വിന്റര്‍ സീസണിന്റെ തുടക്കം ആയതുകൊണ്ടുതന്നെ ഈ സമയത്തെ കാലാവസ്ഥയും വളരെ മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കനത്ത ചൂടോ തണുപ്പോ ഇല്ലാത, തീര്‍ത്തും മിതവും പ്രസന്നവുമായ കാലാവസ്ഥ ഈ സമയത്ത് ഇവിടെ ആസ്വദിക്കാം. പകല്‍ ചൂടിനെ കുറ്റംപറയാതെ ദിവസം മുഴുവനും കറങ്ങി നടക്കുവാനും ഈ സമയത്ത് സാധിക്കും. ബീച്ച് യാത്രകള്‍ക്കും ഷോപ്പിങ്ങിനും ഏറ്റവും മികച്ച സമയം കൂടിയാണിത്. കുറഞ്ഞ നിരക്ക് പീക്ക് സീസണ്‍ അല്ലാ എന്ന കാരണത്താല്‍ ഇവിടുത്തെ സൗകര്യങ്ങളെല്ലാം സാധാരണയിലും കുറഞ്ഞ തുകയില്‍ ലഭ്യമാകാറുണ്ട് നവംബര്‍ മാസത്തില്‍. 

നവംബറിന്റെ ആദ്യ ആഴ്ചകളാണ് ഏറ്റവും കുറഞ്ഞ ചിലവില്‍ ഗോവയില്‍ കറങ്ങുവാന്‍ പറ്റിയ സമയം. ദിവസം മുന്നോട്ടു പോകുംതോറും സീസണ്‍ അടുക്കുന്നതിനാല്‍ മെല്ലെ ചിലവും വാടകയുമെല്ലാം ഉയരുവാനും സാധ്യതയുണ്ട്. റൂം വാടക മുതല്‍, ഷാക്കിലെ താമസം, ഭക്ഷണം, വണ്ടി വാടകയ്‌ക്കെടുത്തുന്നത് അങ്ങനെ എല്ലാ കാര്യങ്ങല്‍ക്കും കുറഞ്ഞ നിരക്കായിരിക്കും ഈ സമയത്തുണ്ടാവുന്നത്. ആഘോഷങ്ങള്‍ ഫെസ്റ്റിവല്‍ സീസണിന്റെ സമയത്തേയ്ക്കുള്ള ഒരുക്കങ്ങള്‍ ആ സമയത്ത് ഗോവയില്‍ തകൃതിയായി നടക്കുന്നുണ്ടാവും. 

നവംബര്‍ മാസത്തിലെ യാത്ര ഇത്തരം മികച്ച കുറച്ചു യാത്രനുഭവങ്ങള്‍ കൂടി നല്കുന്നതാണ്. ഫ്‌ലൈ ബോര്‍ഡിങ് മുതല്‍ പാരാസെയ്‌ലിങ് വരെ...ഗോവ യാത്രയില്‍ പരീക്ഷിക്കുവാന്‍ ഈ സാഹസിക വിനോദങ്ങള്‍ ഗോവ പര്യവേക്ഷണം ചെയ്യാം ഗോവ മൊത്തത്തില്‍ പര്യവേക്ഷണം ചെയ്യുവാന്‍ പറ്റിയ സമയം നവംബര്‍ ആണ്. ഗോവന്‍ കായലുകളില്‍ പരമ്പരാഗത ഹൗസ്ബോട്ടില്‍ രാത്രി ചിലവഴിക്കുക എന്നത് ഈ സമയത്തെ മികച്ച ആക്റ്റിവിറ്റിയാണ്.

Read more topics: # ഗോവ
visit goa in november

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES