19 വര്‍ഷങ്ങള്‍, മാറ്റമില്ലാത്ത സൗഹൃദം എന്ന ക്യാംപ്ഷനോടെ കൂട്ടാകാരിക്കൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളുമായി അഹാന; ചിത്രങ്ങള്‍ക്ക് താഴെവലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായി എന്ന് കമന്റിട്ട വിമര്‍ശകന് മുഖമടച്ച് മറുപടി നല്കി നടിയും

Malayalilife
topbanner
19 വര്‍ഷങ്ങള്‍, മാറ്റമില്ലാത്ത സൗഹൃദം എന്ന ക്യാംപ്ഷനോടെ കൂട്ടാകാരിക്കൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളുമായി അഹാന; ചിത്രങ്ങള്‍ക്ക് താഴെവലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായി എന്ന് കമന്റിട്ട വിമര്‍ശകന് മുഖമടച്ച് മറുപടി നല്കി നടിയും

യുവനടിമാരില്‍ ശ്രദ്ധയയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി തന്റെ അവധിയാഘോഷ ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്ക് വക്കാറുണ്ട്. ഇപ്പോള്‍ ഗോവയില്‍ കൂട്ടുകാരിക്കൊപ്പം അവധിാഘോഷിക്കുകയാണ് നടി.

കൂട്ടുകാരി റിയയ്ക്ക് ഒപ്പം ഗോവയില്‍ അവധികാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ നിറയുന്നുണ്ട്. ഇതിനിടയില്‍19 വര്‍ഷത്തോളമായി തനിക്കൊപ്പമുള്ള ചങ്ങാതി റിയയ്‌ക്കൊപ്പമുള്ള ചി്ത്രം പങ്ക് വച്ച് നടി കുറിച്ച വരികളും ഇതിന് വിമര്‍ശകര്‍ നല്കിയ കമന്റുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

14 വര്‍ഷങ്ങള്‍ക്കു മുന്‍പു പകര്‍ത്തിയതിനു സമാനമായ ഒരു ചിത്രവും അഹാന ചിത്രങ്ങള്‍ക്കൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.ചിത്രങ്ങള്‍ക്ക് താഴെ, 'വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായി' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് 'അല്ല നാട്ടുകാര്‍ എന്ത് പറയുമെന്ന് വലുതായപ്പോള്‍ മൈന്‍ഡ് ചെയ്യാണ്ടായി' എന്നാണ് അഹാന നല്‍കിയിരിക്കുന്ന മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്.

അടി,നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.മീ, മൈസെല്‍ഫ് ആന്‍ഡ് ഐ; എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

Read more topics: # അഹാന കൃഷ്ണ,# ഗോവ
ahaana krishna reply negative comment

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES