സുന്ദരപാണ്ഡ്യപുരം
ഓരോ യാത്രികന്റെയും യാത്രയില്‍ അവനൊരു ലക്ഷ്യസ്ഥാനം ഉണ്ടാകും ...ഇന്നത്തെ എന്റെ യാത്രയ്ക്ക് അങ്ങനെ ഒരു ലക്ഷ്യസ്ഥാനം ഉണ്ട് ...
അതെ പേരു സൂചിപികുന്നതുപോലെതന്നെ സുന്ദരമായ തമിഴ് കാര്‍ഷിക ഗ്രാമമാണ് 'സുന്ദരപാണ്ഡ്യപുരം'...
തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിയില്‍ നിന്നു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്ക് ഇ ഗ്രാമത്തില്‍ എത്തിച്ചേരാനാകും.
നഗരത്തിന്റെ മടിപിക്കുന്ന കാഴ്ചകളില്‍ നിന്നും കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഒരിടം അതാണ് സുന്ദരപാണ്ഡ്യപുരം.തമിഴ് സിനിമ ഇന്‍ഡസ്ട്രിയുടെ ഇഷ്ട്ട ലൊക്കേഷന്‍ ആണ് ഇവിടം. സൂര്യകാന്തിപൂക്കള്‍ പൂര്‍ണ്ണ വളര്‍ച്ചയില്‍ കാണണമെങ്കില്‍ ഓഗസ്റ്റ് പകുതിയോടെ ഇവിടം സന്ദര്‍ശിക്കണം മണ്ണിന്റെ മാറില്‍ വിശ്രമമില്ലാതെ പണിയെടുത്തു ഒരു കൂട്ടം കര്‍ഷക കുടുംബങ്ങളുടെ സ്വര്‍ഗ്ഗതുല്യമായ ഭൂമി. കണ്ണെത്താ ദൂരത്ത് നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങളുടെയും സൂര്യകാന്തി പൂക്കളുടെയും കൃഷിപാഠങ്ങള്‍ ആണ് ഇവിടുത്തെ ആകര്‍ഷണം.