പലരുടെയും മനസില്‍ ആദ്യം കൂട്ടുകാരുമൊത്ത് ഒരു ബീച്ച് യാത്ര എന്ന് പറയുമ്ബോള്‍ വരുന്നത് ഗോവ എന്നാണ്. എന്നാല്‍ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കാന്‍ കടല്‍ത്തീരത്തിന്റെ സൗന്ദര്യവും കണ്ട് ഗോവ മാത്രമല്ല വേറെയും സുന്ദരമായ ബീച്ചുകളുണ്ട്. അതിലൊന്നാണ് ഗോകര്‍ണം.കടല്‍ത്തീരത്താല്‍ മനോഹരമായ സ്ഥലമാണ് ഗോകര്‍ണം എന്ന് പറയുന്നത്. മഹാബലേശ്വര ശിവക്ഷേത്ര തീര്‍ത്ഥാടനത്തിന്റെ പേരിലാണ് ഈ സ്ഥലം പ്രശസ്തമായത്. മനോഹരമായ കടല്‍ത്തീരമാണ് ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്.
രാജ്യത്തെ പുരാതന ബീച്ചുകളുടെ പട്ടികയിൽ സാഹസികമായ പാരാസെയ്‌ലിംഗ്, സ്നോര്‍ക്കിലിംഗ് പോലുള്ള വിനോദങ്ങളൊരുക്കിയിട്ടുള്ള ഇവിടം ഒന്നാണ്. നിരവധി സഞ്ചാരികളാണ് ഈ ബീച്ചിന്റെ ഭംഗി ആസ്വദിക്കാന്‍ ഇവിടേയ്ക്കെത്തുന്നത്. ഭക്ഷണത്തിനും താമസത്തിനും ഉയര്‍ന്ന നിരക്കാണ് ഗോകര്‍ണത്തെത്തുന്ന സഞ്ചാരികളില്‍ അധികവും വിദേശികളായതിനാല്‍ ഈടാക്കുന്നത്. ഭക്തിയുടെയും വിനോദത്തിന്റെയും അന്തരീക്ഷം ഒരുപോലെ പ്രധാനം ചെയ്യുന്ന ഇടമാണ് ഗോകര്‍ണം.
ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ഗോകര്‍ണം ബംഗളൂരുവില്‍ നിന്ന് 450 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 231 കിലോമീറ്ററും അകലെയാണ്. മംഗലാപുരം വഴി NH 17ലൂടെ റോഡ് മാര്‍ഗം ആണെങ്കില്‍ ഗോകര്‍ണം എത്താം. കേരളത്തില്‍ നിന്ന് ഗോകര്‍ണത്തേയ്ക്ക് നേരിട്ടും ട്രെയിന്‍ സര്‍വീസുണ്ട്.