Latest News

ഡോള്‍സ് ദ്വീപിലെ നിഗൂഢതകളിലേക്ക് ഒരു യാത്ര

Malayalilife
ഡോള്‍സ് ദ്വീപിലെ നിഗൂഢതകളിലേക്ക് ഒരു യാത്ര

ഞ്ചാര പ്രിയർക്ക് ഏറെ ആകാംഷയും മാനസിക ഉല്ലാസവും എല്ലാം നൽകുന്ന ഒരു ഇടമാണ് മെക്‌സിക്കോയിലെ ഡോള്‍സ് ദ്വീപ്. ഇവിടേയ് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അത്ഭുതം, അതിശയം, നിഗൂഢത  തുടങ്ങിയവയാണ്.  ഇപ്പോഴും യാതൊരു കാരണവശാലും സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇവിടത്തെ നിഗൂഢതകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ് അത്ഭുതം. ഈ ദുരൂഹതതന്നെയാണ് ഈ ദ്വീപിനെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കരണമാക്കിയത് ഈ ദുരൂഹതതന്നെയാണ്. 

 ഡോള്‍സ് ദ്വീപ് എന്ന ഈ പാവകളുടെ ദ്വീപ് സോചിമില്‍കോയ്ക്കും മെക്‌സിക്കോ സിറ്റിക്കും ഇടയിലുള്ള ടെഷുയില്‍ തടാകത്തിലാണ്  സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മിച്ച ചൈനാംപാസ് എന്ന കൃത്രിമ ദ്വീപുകളില്‍ ഒന്നായിരുന്നു ഇവിടം എന്നായിരുന്നു പറയപ്പെടുന്നത്.  'ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍സ്' എന്നും ഈ ദ്വീപുകള്‍ തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് നില്‍ക്കുന്നതിനാല്‍ വിളിക്കപ്പെടുന്നു.  
 എന്നാൽ ദ്വീപ് കാലക്രമേണേ തടാകം ചുരുങ്ങാന്‍ തുടങ്ങിയപ്പോള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. നിലവില്‍ ഇവിടെ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള അനുമതി നൽകിയിട്ടുമില്ല. രണ്ടോ മുന്നോ മണിക്കൂര്‍ ഇവിടെ ബോട്ടില്‍ എത്തുന്ന സഞ്ചാരികള്‍  ചിലവഴിച്ച് മടങ്ങുകയാണ് പതിവ്.

 തൂക്കിയിട്ടിരിക്കുന്ന പലതരത്തിലുള്ള പാവകളാണ് ജീവന്‍ വയ്ക്കുന്ന പാവകള്‍ദ്വീപിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ ആകര്‍ഷിക്കുന്നത്. പലയിടത്തായി കേടുപറ്റിയതും അല്ലാത്തതുമായ പാവകളെ  കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്.  സമീപ ദ്വീപുകളിലെ ജനങ്ങള്‍ ഒരു ദ്വീപ് മുഴുവന്‍ പാവകള്‍ ആയ ഇവിടെ  രാത്രിയില്‍ ഈ പാവകള്‍ക്ക് ജീവന്‍ വയ്ക്കുമെന്നും പാവകളുടെ സ്ഥാനം മാറുമെന്നും രാത്രിയില്‍ പേടിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നുമെല്ലാംഅവകാശപ്പെടുന്നുണ്ട്.  ഇതൊക്കെ ശരിയാണെന്ന് ഇവിടെ എത്തിയ ചില വിനോദസഞ്ചാരികളും സമ്മതിക്കും.

Read more topics: # mexican golds island
mexican golds island

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES