സുന്ദരമായ മതിലേരിത്തട്ട്. എന്ന് പറയുന്നത് പയ്യാവൂര്‍ പഞ്ചായത്തിലെ മലയോരപ്രദേശമാണ്. എല്ലാ സമയത്തും തണുത്ത കാലാവസ്ഥയും കോടമഞ്ഞുമുള്ള മതിലേരിത്തട്ടിൽ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍നിന്ന് കുറച്ച് മുകളിലോട്ട് കയറിയാല്‍ എത്താൻ സാദിക്കും.
ഈ വശ്യസുന്ദരി സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍നിന്ന് 4200 അടി ഉയരത്തിലാണ്. പരന്ന പ്രദേശമായതുകൊണ്ട് മറ്റ് അപകട സാധ്യതകള്‍ ഇവിടെയില്ല. പ്രദേശവാസികള്‍ ഉൾപ്പെടെ ഉള്ളവർ ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ മതിലേരിത്തട്ടിലുണ്ടായിട്ടില്ലെന്നാണ് പറയുന്നന്നത്. മതിലേരിത്തട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആടാമ്ബാറയും തെക്കുവശത്ത് കാഞ്ഞിരക്കൊല്ലിയുമാണ്. കര്‍ണാടകയില്‍പ്പെടുന്ന ബ്രഹ്മഗിരി റിസര്‍വ് വനങ്ങളാണ് വടക്കും, കിഴക്കും ഭാഗങ്ങളില്‍ . ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും മതിലേരിത്തട്ടിലേക്ക് ആസ്വാദകരെ ക്ഷണിക്കുന്നു.
വഞ്ചിയം, ആടാമ്ബാറ, ഏലപ്പാറ പ്രദേശങ്ങള്‍ ഹോംസ്റ്റേ സംരംഭങ്ങള്‍ക്കും യോജിച്ച പ്രദേശമാണിത്. ഇപ്പോള്‍ തന്നെ ടൂറിസ്റ്റുകള്‍ ധാരാളമായി
സമീപത്തു തന്നെയുള്ള ശശിപ്പാറ, കന്മദംപാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയവ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണ്. മൂന്ന് മെഗാവാട്ടിന്റെ വഞ്ചിയം, അഞ്ച് മെഗാവാട്ടിന്റെ കാഞ്ഞിരക്കൊല്ലി എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ മതിലേരിത്തട്ടിന്റെ രണ്ട് വശങ്ങളിലായാണ്, സ്ഥാനം.
മലയോര ജനത വിനോദസഞ്ചാര വികസനത്തിന്റെ പുതിയ പാത തേടുകയാണ് . മൂന്നു കിലോമീറ്ററും കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍നിന്ന് നാല് കിലോമീറ്ററും ദൂരമേയുള്ളൂ മതിലേരിത്തട്ടിലേക്ക് ആടാംപാറയില്‍നിന്ന്. രണ്ടിടത്തുനിന്നും മതിലേരിത്തട്ടിലേക്ക് റോഡുണ്ട്.ഇത് നവീകരിച്ച് ടാറിങ് നടത്തിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.