Latest News

കുമാരന് വേണ്ടി പണികഴിപ്പിച്ച ക്ഷേത്രത്തിൽ ദേവിയെ പ്രതിഷ്‌ടിച്ച കഥ; മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും കുമാരനല്ലൂരിന്റെയും ഐതീഹ്യം

Malayalilife
കുമാരന് വേണ്ടി പണികഴിപ്പിച്ച ക്ഷേത്രത്തിൽ ദേവിയെ പ്രതിഷ്‌ടിച്ച കഥ; മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും കുമാരനല്ലൂരിന്റെയും ഐതീഹ്യം

തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. ഈ നഗരസഭയുടെ സാംസ്കാരിക ചരിത്രം 2500 വർഷങ്ങൾ പിന്നിട്ടുനിൽക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ച ‌മധുരയിലെ മീനാക്ഷി ക്ഷേത്രം പ്രസിദ്ധമാണ്. ഇതുകൊണ്ടു തന്നെ ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം. തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാർവതീദേവിയെ "മീനാക്ഷിയായും", തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങളാണ് ഉള്ളത്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 170 അടി ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ആദിശക്തിയായ പാർവതിയുടെ ഒരു അവതാരമാണ് "മീനാക്ഷി". മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

പ്രാചീന തമിഴ് കൃതികളിൽ ഈ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം, അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലാണ് ഉയർന്നു നിക്കുന്നത്. എങ്ങനെയാണ് പാർവതി ദേവി ശിവ ഭഗവാനെ കല്യാണം കഴിച്ചത് എന്നുവരെ ഈ ക്ഷേത്രത്തിന്റെ ചുറ്റും കേൾക്കുന്നുണ്ട്. മൂന്ന് സ്തനങ്ങളുള്ള മീനാക്ഷി പർവതിയുടെ അവതരാമായി ജനിച്ച മീനാക്ഷിക്ക് മൂന്ന് സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദർശിച്ചയുടൻ മൂന്നാം സ്തനം ഇല്ലാതാകുമെന്ന് ഒരു അശരീരി ഉണ്ടായി. 64 കലകളിലും നൈപുണ്യം നേടിയ മീനാക്ഷി കൈലാസം സന്ദർശിച്ചപ്പോൾ ശിവനെ കാണാൻ ഇടയായി. ഉടൻ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയും തന്റെ വരൻ ശിവനാണെന്ന് മനസിലാകുകയും ചെയ്ത മീനാക്ഷിക്ക് താൻ പാർവതിയുടെ അവതാരമാണെന്ന് വെളിപാടുണ്ടായി. അങനെ ശിവൻ അവിടുത്തെ രാജാവ് അയി. ഇങ്ങനെ തുടങ്ങി നിരവധി കഥകൾ ഈ ക്ഷേത്രത്തെ ചുറ്റി പാറ്റി കേൾക്കുന്നത്.

ദേവിയുടെ മൂക്കുത്തി കാണാതെ പോയതിലും കുമാരനല്ലൂർ ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നുമൊക്കെ ഒരു കഥ ചുറ്റി പറ്റി കേൾക്കുന്നുണ്ടായിരുന്നു. ഒരിക്കൽ ദേവിയുടെ മൂക്കുത്തി കാണാൻ ഇല്ലായിരുന്നു. അങ്ങനെ രാജാവിന് അരിശം വന്നു. ഇന്നേയ്ക്ക് 40 നാൾ ദേവിയുടെ മുക്കുത്തി കിട്ടിയിരിക്കണം എന്ന് ഉത്തരവ് ഇറക്കി. ശാന്തിക്കാരനെ ആയിരുന്നു രാജാവിന് സംശയം. അങ്ങനെ ആ പാവം ബ്രാഹ്മണനെ തുറങ്കലിൽ അടച്ചു. ശാന്തിക്കാരൻ വലിയ സങ്കടത്തോടെ ദിവസങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെ 39 മത്തെ ദിവസമെത്തി രാത്രി ക്ഷീണത്താൽ മയങ്ങിയ ബ്രാഹ്മണനെ ദേവി സുന്ദരിയായ ഒരു സ്ത്രിയുടെ രൂപത്തിൽ വന്ന് സ്വപ്നം കാണിച്ചു. നിന്റെ ജീവൻ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് ഈ നാട് വിട്ട് വെറെ എങ്ങോടെലും പോകുക എന്നും ദേവി പറഞ്ഞു. ബ്രാഹ്മണൻ പെട്ടെന്ന് കണ്ണുതുറന്നു അവിടെയെങ്ങും ആരെയും കണ്ടില്ല. ആയ്യാൾ പെട്ടെന്ന് പുറത്ത് കടന്നു. കുറച്ചു ദൂരം മുന്നോട്ട് നടന്ന ആയ്യാൾക്ക് മുന്നിൽ സുന്ദരിയായ ഒരു സ്ത്രി പ്രത്യക്ഷപ്പെട്ടു അവർ സർവ്വഭരണ വിഭൂക്ഷയായിരുന്നു. അത് കണ്ടതും ആയ്യാൾ വേഗം നടന്നു. പെട്ടെന്ന് മുന്നിൽ വഴിക്കാട്ടിയായ സ്ത്രി രൂപം അപ്രത്യക്ഷമായി. അവിടെ നിന്നാൽ അപകടമാണെന്ന് മനസ്സിലാക്കിയ ആയ്യാൾ ഇരുട്ടിലൂടെ നടന്നു ഇടക്കിടെ ഇടിമിന്നലുകൾ ഉണ്ടായി ആ വെളിച്ചത്തിൽ ആയ്യാൾ ഏറെ ദൂരം പോയി.

രാത്രി കുമാരനല്ലൂർ എന്ന ഒരു സ്ഥലത്ത് ആയ്യാൾ ഉറങ്ങാൻ കിടന്നു. നേരം പുലർന്നപ്പോൾ പുതിയതായി പണിതു കൊണ്ടിരുന്ന ക്ഷേത്രത്തിനകത്ത് മധുര മീനാക്ഷിയെ കണ്ട ബ്രാഹ്മണൻ സാഷ്ടാകം പ്രണമിച്ചു. ആയ്യാൾ നാട്ടുക്കാരെ വിളിച്ചു വരുത്തി.ക്ഷേത്രത്തിനകത്ത് മധുര മീനാക്ഷിയെ കണ്ട കാര്യം പറഞ്ഞു. എന്നാൽ അവർക്ക് ആർക്കും ദേവിയെ കാണാൻ കഴിഞ്ഞില്ല. വഴിപോക്കനായ ബ്രാഹ്മണന് ഭ്രാന്താണെന്ന് പറഞ്ഞ് അവർ ആയ്യാളെ ഉപദ്രവിച്ചു. ഈ സമയം കോട്ടയം ഭരിച്ചിരുന്ന ചേരരാജാവും സ്ഥലത്തെത്തി. രാജാവ് ബ്രാഹ്മണനോട് ചോദിച്ചു. ദേവിയെവിടെ ?. ബ്രാഹ്മണൻ തനിക്കുണ്ടായ അനുഭവങ്ങൾ രാജാവിനെ പറഞ്ഞ് കേൾപ്പിച്ചു. തന്നെ തൊട്ടു നോക്കിയാൽ ദേവിയെ കാണാമെന്ന് പറഞ്ഞു. രാജാവ് ആ പ്രകാരം ചെയ്തപ്പോൾ ക്ഷേത്രത്തിനകത്ത് ദേവിയെ കണ്ടു.

പക്ഷെ ആ രാജാവിന് പെട്ടെന്ന് ദേഷ്യം വന്നു കാരണം കുമാരനല്ലുർ കുമാരനായി പണിത ക്ഷേത്രമാണ്. വൈയ്ക്കത്തിനടുത്ത് ഉദയനാപുരത്താണ് ദേവിയ്ക്കായി ക്ഷേത്രം പണിതത്. കുമാരന് പണിത ക്ഷേത്രത്തിൽ ദേവി വന്നിരുന്നത് രാജാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. നിനക്ക് ഞാൻ ഒന്നും തരില്ല. നിനക്ക് ഉള്ളതു കുടി ഞാൻ കുമാരന് കൊടുക്കും എന്ന് പറഞ്ഞ് കുമാര പ്രതിഷ്ഠ നടത്താൻ രാജാവും പരിവാരങ്ങളും ഉദയാനാ പുരത്തേയ്ക്ക് പോയി. മാർഗ്ഗ മദ്ധ്യേ വഴി മുഴുവൻ മഞ്ഞ് വന്ന് മൂടി.ദേവി കോപമാണെന്ന് കൂടെയുള്ളവർ പറഞ്ഞു. രാജാവ് പറഞ്ഞു ദേവിയ്ക്ക് ശക്തിയുണ്ടെങ്കിൽ മഞ്ഞ് മാറട്ടേപെട്ടെന്ന് മഞ്ഞു മാറി. മഞ്ഞ് മാറിയ സ്ഥലം മാഞ്ഞുരായി. അങ്ങനെ ആ ക്ഷേത്രം ദേവിയുടേതായി എന്നാണ് വിശാസം. ഇതാണ് പറഞ്ഞ് കേൾക്കുന്ന കഥ. വടക്കു നാഥന്റെ ഭാര്യയായ പാർവ്വതി ദേവി തന്നെയാണ് കുമാരനല്ലുർ കാർത്ത്യായിനിയെന്ന് വിശ്വസിക്കുന്നു ഒരു കൂട്ടർ. എന്തായാലും ഇതാണ് ഉയർന്നു കേൾക്കുന്ന ഐതീഹ്യം.

madhurameenakshi temple travel holy place story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES