നീണ്ട ഇടവേളയ്ക്കുശേഷം ഗവി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സജീവമായിരിക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ആറുമാസത്തിലധികമായി ഗവിയിലേക്ക് സന്ദര്‍ഷകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീണ്ടും സന്ദര്‍ശനാനുമതി നല്‍കിയത്.മാസങ്ങളോളം സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം തുറന്നതിനാല്‍ ഗവിയിലേക്ക് സഞ്ചാരികളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി വനം വകുപ്പ് അധികൃതര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ദിവസം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. മാസങ്ങള്‍ നീണ്ട വിരസത അകറ്റാന്‍ കുടുംബസമേതം ഗവി കാണാന്‍ ആങ്ങമൂഴിയിലെ വനംവകുപ്പ് ഓഫീസില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇതില്‍ ഇതര സംസ്ഥാനക്കാരും ഉള്‍പ്പെടും.
മുമ്പുണ്ടായിരുന്നതുപോലെ ഓണ്‍ലൈനായി ബുക്ക് ചെയ്ത് മാത്രമേ സന്ദര്‍ശകര്‍ക്ക് ഗവിയിലേക്ക് പോകാന്‍ കഴിയൂ. ടാക്‌സി സര്‍വീസ്, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍; എന്നിവയെല്ലാം നിശ്ചലമായിരുന്നു. വനമധ്യത്തിലുള്ള ഗവിയില്‍ തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗവിയിലേക്കുള്ള സഞ്ചാരികളുടെ വരവ് നല്ലവരുമാനമാണ് നല്‍കിയിരുന്നത്.
ആനത്തോടും കൊച്ചുപമ്പയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കാടുമൂടിക്കിടക്കുന്ന മലനിരകള്‍ സഞ്ചാരികള്‍ക്ക് വിസ്മയകാഴ്ച്ചയാണ്. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള യാത്ര സ്ത്രീകളും കുട്ടികളുമെല്ലാം ശരിക്കും ആസ്വദിക്കുന്നുണ്ട്.
മൂഴിയാര്‍-കക്കി-ആനത്തോട്-ഗവി-പച്ചക്കാനം-കോഴിക്കാനം-വള്ളക്കടവ് വഴി വണ്ടിപ്പെരിയാറില്‍ എത്താന്‍ ഇപ്പോള്‍ കുറഞ്ഞത് ആറ്-ഏഴ് മണിക്കൂര്‍ വരെ വേണ്ടിവരും. പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണിയിലാണ്. റോഡുകളുടെ നവീകരണത്തിന് 10 കോടി അനുവദിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറില്‍ നിന്നും മഞ്ഞുമല-പുതുക്കാട് വഴി മൗണ്ട് സത്രത്തിലേക്കും സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ഇതൊക്കെ
പത്തുവയസ്സിന് താഴെയുള്ള കുട്ടികള്;ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനാനുമതിയില്ല.
ജീപ്പ് ഇനങ്ങളില്;പെട്ട വാഹനങ്ങള്; മാത്രമേ കടത്തിവിടുകയുള്ളൂ.
ബുക്ക് ചെയ്‌തെത്തുന്നവര്‍ക്ക് രാവിലെ 11.30വരെ മാത്രമേ കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്ക് പ്രവേശനമുള്ളൂ.